ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ ആത്മായ ട്രസ്റ്റിയും ഖജാന്‍ജിയുമായ അഡ്വ.പ്രകാശ് പി. തോമസ് ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തി.

മതസ്പര്‍ദ്ധയും വര്‍ഗ്ഗീയ ചിന്തകളും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിനും മതങ്ങള്‍ തമ്മിലുള്ള യോജിപ്പിനും ഐക്യത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി(National Council for Communal Harmony) എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്ന പ്രകാശ് മാര്‍ത്തോമ്മാ-സി.എസ്.ഐ.,സി.എന്‍.ഐ സഭകലുടെ സംയുക്ത കൂട്ടായ്മയായ കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യയുടെ ട്രഷററായും പ്രവര്‍ത്തിയ്ക്കുന്നു.

എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ശക്തനായ വക്താവ് കൂടിയായ ഇദ്ദേഹം കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ(KCC) ട്രഷററായും പ്രവര്‍ത്തിയ്ക്കുന്നു.

വേള്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിയ്ക്കുന്നു. കുറെ വര്‍ഷങ്ങളായി തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം തിരുവല്ലാ ബാറിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ്. പന്തളം പരുവപറമ്പില്‍ കുടുംബാംഗമാണ്.

അമേരിക്കയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ഇദ്ദേഹം ജൂലൈ 8ന് കേരളത്തിലേക്ക് തിരിച്ചുപോകും. അഡ്വ.പ്രകാശുമായി 215-941-9578 ല്‍ ബന്ധപ്പെടാവുന്നതാണ്.

Adv.Prakash P Thomas2

LEAVE A REPLY

Please enter your comment!
Please enter your name here