സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മാഷർ സ്ട്രീറ്റ് ഫിലഡൽഫിയ വിശുദ്ധ തോമാശ്ലീഹായുടെ ഒാർമ പെരുന്നാൾ 07/09/17 ഞയറാഴ്ച നടത്തി. റവ.ഫാദർ.കേ.കേ ജോൺ വിശുദ്ധ കുർബാന അർപ്പിക്കുകയും ശേഷം ട്രസ്റ്റി.കൊച്ചുമോൻ വയലത്ത്,സെക്രട്ടറി.ജെയിൻ ,ഇടവക വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിൽ വാദ്യ മേളങളോടുകൂടിയ ഭക്തി നിർഭരമായ റാസയും നേർച്ച സദ്യയും നടത്തപ്പെടുകയും പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടി ഇറക്കുകയും സമാപന സമ്മേളനത്തിൽ സപ്തതി നിറവിൽ നിൽക്കുന്ന ഫാദർ കേ കേ ജോണിനെ പൊന്നാട അണിയിച്ച് ആദരിച്ചു.ട്രസ്റ്റി.കൊച്ചുമോൻ വയലത്ത് ഇടവക വിശ്വാസികളോടുളള നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here