ഫിലഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ അച്ചടി-ദൃശ്യ-മാധ്യമ മേഖലകളിലെ അക്ഷരസ്‌നേഹികളുടെ സംഘചേതനയിലെ പ്രതീകാത്മകമായ പ്രസ്സ്‌ക്ലബിന്റെ പ്രത്യേകം കൂടിയ യോഗത്തില്‍ ആഗസ്റ്റ്  24 മുതല്‍ 26 വരെ തീയതികളില്‍ ശിവന്‍ മുഹമ്മ, ഡോ.ജോര്‍ജ്ജ് കാക്കനാട്, ജോസ് കാടാപുറം, ജോസ് കണിയാലി എന്നിവരുടെ നേതൃത്വത്തില്‍ ചിക്കാഗോയിലെ ഇറ്റാസ്‌കയിലുള്ള ഹോളീഡേ ഇന്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ കോണ്‍ഫറന്‍സിന് എല്ലാവരും പങ്കെടുക്കുവാനും കൂടാതെ സര്‍വ്വവിധ പിന്തുണയും നല്‍കുവാനും തീരുമാനിക്കുകയുണ്ടായി.

മലയാളികളുടെ ഇടയിലെ നേരായ മാധ്യമങ്ങളുടെ പ്രസക്തി എത്ര കണ്ട് പ്രാധാന്യമുള്ളതാണെന്ന്, ഈയിടയായി സമൂഹത്തില്‍ നടമാടുന്ന ചില സംഭവവികാസങ്ങളുടെ ഇടയിലേക്ക് സധൈര്യപൂര്‍വ്വം കടന്നുചെന്ന് നിര്‍ഭയത്തോടു കൂടി ശരിയായ പത്രധര്‍മ്മം നടത്തുന്നതിന്റെ മകുടോദാഹരണങ്ങളാണ്. അച്ചടി-ദൃശ്യ-മാധ്യമ മേഖലയുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ നവമാധ്യമങ്ങള്‍ സംഘം ചേര്‍ന്ന് ശരിയായ വാര്‍ത്തകള്‍ വളച്ചൊടിച്ച് വികലമാക്കുന്ന വര്‍ത്തമാനകാലഘട്ടത്തിലും പൂര്‍ണ്ണായ ജനവിശ്വാസം ഈ കൂട്ടര്‍ക്ക് നേടിയെടുക്കുവാന്‍ സാധിച്ചിട്ടില്ലെന്നും അതിലും ഉപരി മുഖ്യ വാര്‍ത്താ മാധ്യമങ്ങളുടെ ഒപ്പം പിടിച്ചു നില്‍ക്കാനായില്ല എന്നുള്ളതിന്റെ തെളിവുമാണ് ഇന്നും ഇപ്പഴും സമൂഹത്തില്‍ മുഖ്യ അച്ചടി-ദൃശ്യ-മാധ്യമ മേഖലകള്‍ക്കുള്ള പ്രസക്തിയെന്ന് യോഗം വിലയിരുത്തി ശരിയായ പത്രധര്‍മ്മം നടത്തുന്ന വാര്‍ത്താ മാധ്യമങ്ങള്‍ എക്കാലത്തും സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതുകൊണ്ടാണ് പത്രമേഖലയിലെ ഈ കൂട്ടായ്മയ്ക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും കിട്ടുന്ന പിന്തുണയും, സഹായസഹകരണങ്ങളും എന്ന് യോഗം കൂട്ടിചേര്‍ത്തു.

ജോര്‍ജ്ജ് നടവയല്‍(വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടിയ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പ്രസ്തുത യോഗത്തില്‍ ജോര്‍ജ്ജ് ഓലിക്കല്‍(സെക്രട്ടറി), ജീമോന്‍ ജോര്‍ജ്ജ്(ട്രഷറാര്‍), സുധാ കര്‍ത്താ, വിന്‍സന്റ് ഇമ്മാനുവേല്‍, ഏബ്രഹാം മാത്യു ജിജി കോശി, അരുണ്‍ കോമാട്ട്, ജോസ് മാളിയേക്കല്‍, ജിതാ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.

2017-08-01-PHOTO-00000006 2017-08-01-PHOTO-00000007

LEAVE A REPLY

Please enter your comment!
Please enter your name here