വാഷിങ്ടൺ: അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ആദ്യ അഞ്ചുവർഷം ക്ഷേമആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജ്യത്ത് നിലനിൽക്കുന്ന ക്ഷേമപദ്ധതികൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.

പ്രതിവാര റേഡിയോ-വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ഇന്നലെയോ കുറച്ചുവർഷങ്ങൾക്കുമുേമ്പാ ചെയ്തതുപോലെ ഇവിടേക്ക് വെറുതെ വന്നുപോകാനാവില്ല.

ആനുകൂല്യങ്ങൾ ഇവിടത്തെ ജനങ്ങൾക്കുള്ളതാണ്. അവർക്ക് മുൻഗണന ലഭിച്ചെങ്കിൽ മാത്രമേ അത് രാജ്യത്തിലേക്കുതന്നെ തിരിച്ചെത്തൂ. ഇവിടത്തെ തൊഴിലാളികളെയും സമ്പത്തിനെയും സംരക്ഷിക്കുകയാണ് പ്രധാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here