ന്യൂയോർക്കിലെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന എം ജി ശ്രീകുമാർ, ശ്രേയാ ടീമിന്റെ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകുന്നു. സോജി മീഡിയ അമേരിക്കയിൽ അവതരിപ്പിക്കുന്ന എം ജി ശ്രീകുമാർ ശ്രേയാ ടീമിന്റെ “നിങ്ങളോടൊപ്പം” സംഗീത വിരുന്നിലേക്കും, പ്രമുഖ ഹാസ്യ കലാകാരന്മാരുടെ കലാ പ്രകടനങ്ങളുടെയും ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട എം ജി ശ്രീകുമാറും, ശ്രേയയും ആദ്യമായാണ് അമേരിക്കയിൽ സംഗീത വിസ്മയവുമായി എത്തുന്നത്. ഈ കലാ സന്ധ്യയുടെ ഓൺലൈനിൽ ലഭ്യമാക്കുന്നത് ഇവന്റ്സർ എന്ന സൈറ്റാണ്. ആഗസ്ത് 25 നു ന്യൂ യോർക്കിലുള്ള ഐ കെ സി സി ക്നാനായ കമ്മ്യുണിറ്റി സെന്ററിൽ നടക്കുന്ന ഈ കലാ മാമാങ്കത്തിൽ നൂറു കണക്കിന് കാണികൾക്കു ആവേശമായിട്ടാണ് എം ജിയും ശ്രേയയും എത്തുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുവാൻ ആണ് ടിക്കറ്റുകൾ ഓൺ ലൈൻ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാൻ അവസരം ഒരുക്കിയതെന്നു സോജി മീഡിയ പ്രതിനിധികൾ അറിയിച്ചു. ടിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്റെ ലഭ്യതക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് .
ഓൺ ലൈൻ ൽ ടിക്കറ്റ് ലഭ്യമാക്കുവാൻ ഏറ്റവും നൂതനമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
https://eventzter.com/mytickets
എന്നീ ലിങ്കിൽ നിന്നും നിന്നും ടിക്കറ്റുകൾ എടുക്കാം. https://eventzter.com/mytickets/ 2048 ബിറ്റ് സിഗ്നേച്ചറുകളും, 256 SSL എൻക്രിപ്ഷനും വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വളരെ ഉയർന്ന നിലവാരവും സുരക്ഷയുമുള്ള PayPal പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അതിനാൽ ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ സ്വന്തമാക്കുവാൻ സാധിക്കും.
ഈ സംഗീത നിശയിൽ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഓൺ ലൈൻ ടിക്കറ്റ് സംവിധാനം നേരത്തെ തന്നെ കാണികൾ ഉപയോഗിച്ച് തുടങ്ങണമെന്നും സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്
For Tickets click the link below
https://eventzter.com/mytickets/
For Online Tickets inquiries please contact:
സോജി മീഡിയ : 516 232 7856
ഡാനിയൽ വർഗീസ് : 209 292 7481
Eventzter My Tickets : 516-993-0697