ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ദൈവാലായത്തിലെ ഈ വര്‍ഷത്തെ പ്രധാന തിരുന്നാള്‍ ആഘോക്ഷങ്ങളുടെ പ്രാരംഭ ദിനമായ ഓഗസ്റ്റ് ആറാം തിയതി രാവിലെ പത്തു മണിക്ക് ഷിക്കാഗോ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയാത്തിന്‍റ മുഖ്യകാര്‍മ്മികത്വത്തിലര്‍പ്പിച്ച വി.കുര്‍ബ്ബാനക്ക് ശേഷം പതാക ഉയര്‍ത്തല്‍ കര്‍മ്മംനിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ , അസി.വികാരി ഫാ. ബോബന്‍ വട്ടേംബുറത്ത്, ഡോണ്‍ബോസ്‌കോ മിഷണറി സഭാംഗങ്ങളായ ഫാ.സജി ഇളബാശ്ശേരി ,ഫാ .ജോസ് ചൂരവേലികുടിലില്‍ എന്നിവര്‍ സഹകാര്‍മ്മികരയായിരുന്നു. നിരവധി വിശ്വാസികള്‍ വി.കുര്‍ബ്ബാനയിലും തുടര്‍ന്ന് നടന്ന കെടിയേറ്റ തിരുകര്‍മ്മങ്ങളിലും പങ്കെടുത്തു. ഓഗസ്റ്റ് 6 ന് തുടക്കം കുറിക്കുന്ന തിരുന്നാള്‍ ആചരണങ്ങളുടെ പ്രോഗ്രാം ക്രിമികരിച്ചരിക്കുന്നതു ഇപ്രകാരമാണ്

ഓഗസ്റ്റ് 8 ചൊവ്വ : 6 PM : ലദീഞ്ഞു , വി .കുര്‍ബാന, നൊവേന, വചന സന്ദേശം : റവ .ഫാ .പോള്‍ ചാലിശ്ശേരില്‍ (യൂത്ത് ഡയറക്ടര്‍, ഷിക്കാഗോ സെ .തോമസ് സീറോ മലബാര്‍ രൂപത)

ഓഗസ്റ്റ് 9 ബുധന്‍ : 6 ജങ : ലദീഞ്ഞു , വി .കുര്‍ബാന, നൊവേന: റവ .ഡോ ജെയിംസ് ജോസഫ് ട ഉ ആ (സെ തോമസ് കത്തീഡ്രല്‍ ചിക്കാഗോ)വചന സന്ദേശം : ബ്ര .സാബു അറുതൊട്ടിയില്‍ (കിംഗ് ജീസസ് മിനിസ്ട്രി എരുമേലി)

ഓഗസ്റ്റ് 10 വ്യാഴം :6 PM : ലദീഞ്ഞു , വി .കുര്‍ബാന, നൊവേന : റവ .ഫാ .ജോണിക്കുട്ടി പുലിശ്ശേരി (ചാന്‍സിലര്‍ ,സെ .തോമസ് സീറോ മലബാര്‍ രൂപത ,ഷിക്കാഗോ ). വചന സന്ദേശം : ബ്ര .സാബു അറുതൊട്ടിയില്‍ (കിംഗ് ജീസസ് മിനിസ്ട്രി എരുമേലി)

ഓഗസ്റ്റ് 11 വെള്ളി : 6 PM : ലദീഞ്ഞു , വി .കുര്‍ബാന, , നൊവേന, വചന സന്ദേശം: റവ .ഫാ ടോമി വട്ടുകുളം . 8 PM : യുവജന സന്ധ്യ (ഇടവകയിലെ യുവജനങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ).

ഓഗസ്റ്റ് 12 ശനി : 6 PM : ലദീഞ്ഞു , വി .കുര്‍ബാന, നൊവേന, കപ്ലോന്‍ വാഴ്ച്ച ,വചന സന്ദേശം : റവ .ഫാ.എബ്രഹാം മുത്തോലത്തു (വികാരി ,തിരുഹൃദയ ഫൊറോന ,മേവുഡ് ,ചിക്കാഗോ ). 8 PM : കലാസന്ധ്യ (ഇടവകയിലെ വിവിധ സംഘടനകളും ,കൂടാരയോഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ).

ഓഗസ്റ്റ് 13 ഞായര്‍ :7 :45 AM : വി .കുര്‍ബാന, 10 AM : ആഘോഷമായ റാസ കുര്‍ബാന : റവ .ഫാ .സുനി പടിഞ്ഞാറേക്കര (വികാരി .സെ .ജൂഡ് ദൈവാലയം ,മിയാമി )

സഹ .കാര്‍മ്മികര്‍ :റവ .ഫാ .അനീഷ് O F M- C A P, റവ .ഫാ .ടോമി ചെള്ളക്കണ്ടത്തില്‍, റവ .ഫാ .ബോബന്‍ വട്ടേംബുറത്ത്

തിരുവചന സന്ദേശം
റവ .ഡോ .അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ (വികാരി ജനറല്‍ & വികാരി സെ .തോമസ് കത്തീഡ്രല്‍ ,ഷിക്കാഗോ). 12 PM : തിരുന്നാള്‍ പ്രദക്ഷിണം, വാദ്യമേളങ്ങള്‍,കഴുന്ന്, ലേലം. 1 PM : സ്‌നേഹവിരുന്ന്

ഓഗസ്റ്റ് 13 തിങ്കള്‍: 7:PM മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന

തിരുന്നാള്‍ ആഘോക്ഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും വേണ്ടുന്ന നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കമ്മറ്റിഅംഗങ്ങളായ ബിനോയി പൂത്തറ (ജോ. കണ്‍വീന്യയര്‍) ; ചാക്കോ മറ്റത്തിപ്പറബില്‍, ജെയിന്‍ മാക്കിയില്‍, മേരി ആലുങ്കല്‍ (എന്റെര്‍റ്റെയിന്‍മെന്റെ); ജോയി ചെമ്മാച്ചേല്‍ &യൂത്ത് മിനിസ്റ്ററി (ഔട്ട് ഡോര്‍ ഡെക്കറേഷന്‍); :സി.സില്‍വേരിയുസ്& വുമണ്‍ മിനിസ്റ്ററി ( ഇന്‍ഡോര്‍ ഡെക്കറേഷന്‍); ഷിബു കുളങ്ങര(പ്രൊസഷന്‍); ബൈജു കുന്നേല്‍(ഫുഡ്); ജിനോ കക്കാട്ടില്‍(സെക്കുരിറ്റി); ചാക്കോമറ്റത്തിപ്പറന്പില്‍, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ളവീട്ടില്‍(ചെന്‍ണ്ട); ജോസ് പിണര്‍ക്കയില്‍ (കഴുന്ന്); സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പില്‍(ദര്‍ശനസമൂഹം); സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പബളിസിറ്റി ); സജി കോച്ചേരി( ലൈറ്റ് ആന്‍ഡ് സൗണ്ട്); റോയി നെടുംഞ്ചിറ & യൂത്ത് മിനിസ്റ്ററി (അഷേഴ്‌സ്); സജി പൂതൃക്കയില്‍, ഷാജു കണ്ണംബള്ളി(ലേലം); അനില്‍ മറ്റത്തിക്കുന്നേല്‍(ദൈവാലയ ഗായകശുത്രുക്ഷ ); സാലിക്കുട്ടി കുളങ്ങര (ഫസ്റ്റ് എയിഡ്) കൈകാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി , പോള്‍സണ്‍ കുളങ്ങര , ജോയിച്ചന്‍ ചെമ്മാച്ചേല്‍ ,സിബി കൈതക്ക തൊട്ടിയില്‍ ,ടോണി കിഴക്കേകുറ്റ് എന്നിവരുടെയും സഹായ സഹകരണത്തോടെ പൂര്‍ത്തിയായിയെന്ന് ജനറല്‍ കണ്‍വിന്യര്‍ സാബു തറത്തട്ടേല്‍ അറിയിച്ചു. ബിനു & റ്റോസ്മി കൈതക്കതൊട്ടിയില്‍ലാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രിസുദേന്തി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

mortongroove_thirunal_pic2 mortongroove_thirunal_pic3 mortongroove_thirunal_pic4 mortongroove_thirunal_pic1

LEAVE A REPLY

Please enter your comment!
Please enter your name here