ഹൂസ്റ്റന്‍ : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ കണ്‍വന്‍ഷനും പെരുനാളും ഇടവകദിനവും 18 മുതല്‍ 20 വരെ ഭക്തിസാന്ദ്രമായി  ആചരിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത  മുഖ്യ കാര്‍മികത്വം വഹിക്കും. കഴിഞ്ഞ മാസം കൂദാശ നിര്‍വഹിക്കപ്പെട്ട പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാളാണിത്.

നേരത്തെ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുനാളിനോടനുബന്ധിച്ചു നടന്ന കുര്‍ബാനാന്തരം വികാരി റവ. പി. എം. ചെറിയാന്‍ ഇടവകയുടെ പെരുനാളിനു കൊടിയേറ്റി.

വെള്ളിയാഴ്ച (18) വൈകിട്ട് ഏഴിനു സന്ധ്യാ നമസ്‌കാരം.തുടര്‍ന്നു വികാരി റവ. പി.എം. ചെറിയാന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഹൂസ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി റവ. രാജേഷ് ജോണ്‍ സന്ദേശം നല്‍കും.

ശനിയാഴ്ച (19) ഉച്ചയ്ക്ക്കു മൂന്നു മുതല്‍ അഞ്ചു വരെ സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ക്കായി കരിയര്‍ ഫെസ്റ്റ് നടക്കും. പ്രഫഷണല്‍, വിദ്യാഭ്യാസ  രംഗത്തെ വിദഗ്ധര്‍ വിവിധ ക്‌ളാസുകള്‍ക്കു നേതൃത്വം നല്‍കും. ആറുമണിക്കു സന്ധ്യാ നമസ്‌കാരം. തുടര്‍ന്നു കണ്‍വന്‍ഷനില്‍ ഡോ. യൂഹാനോന്‍ മോര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കും. എട്ടുമണിക്ക് ആഘോഷമായ പൊരുനാള്‍ റാസയ്ക്കു മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. തുടര്‍ന്നു രാത്രി ഭക്ഷണം.

ഞായറാഴ്ച (20) രാവിലെ 8.30നു പ്രഭാത പ്രാര്‍ഥന. 9.15 ന് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് ആശിര്‍വാദം, കൈമുത്ത്.12ന് നേര്‍ച്ച വിളന്പ് തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ പെരുനാളിനു സമാപ്തിയാകുമെന്ന് വികാരി റവ. പി.എം. ചെറിയാന്‍ അറിയിച്ചു.

St.Marys First Perunnal-3

 

LEAVE A REPLY

Please enter your comment!
Please enter your name here