പെയര്‍ലാന്റ്(ഹൂസ്റ്റണ്‍): ഹൂസ്റ്റണിലെ പ്രമുഖ മലയാളി കമ്മ്യൂണിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റിയുടെ(FPMC) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ അവിസ്മരണീയമാക്കി മാറ്റുവാന്‍ അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സെപ്റ്റംബര്‍ 2ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തിന്റെ(5810, ALMEDA GENOA RD, Houston, 77048) ഹാളിലാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.
ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ചിന്തകള്‍ക്കതീതമായി മലയാളികള്‍ നെഞ്ചിലേറ്റിയ സ്വന്തം ഉത്സവമായ ഓണം പ്രവാസി മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. മലയാളി മനസില്‍ സ്‌നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന ഓണനാളുകള്‍ കാത്തിരിപ്പിന്റെ സാഫല്യത്തിന്റെ ദിനങ്ങളാണ്. മലയാളതനിമ ഒട്ടും കൈവിടാതെ, വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിക്കൊണ്ട് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ കെങ്കേമമാക്കി മാറ്റാനാണ് സംഘാടകര്‍ ശ്രമിയ്ക്കുന്നത്.
പെയര്‍ലാന്റിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബങ്ങളെയും, സുഹൃത്തുക്കളെയും ഈ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
സന്തോഷ് ഐപ്പ്(പ്രസിഡന്റ്)-832 964 8016
ഏബ്രഹാം തോമസ്(ബിജു- സെക്രട്ടറി)- 832 631 0045
ജോഷി മാത്യു(ട്രഷറര്‍)-832 859 9542

LEAVE A REPLY

Please enter your comment!
Please enter your name here