ഡിട്രോയിറ്റ്: ആഗസ്റ്റ് 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് തിരുനാള്‍ കൊടിയുയര്‍ത്തി. റവ. ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടത്തപ്പെട്ടു. റവ. ഫാ. ജോയി ചക്കിയാന്‍ വചനസന്ദേശം നല്‍കി. റവ. ഫാ. സതീഷ് രാമച്ചനാട്ട്, റവ. ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍, റവ. ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

ഡിട്രോയിറ്റ് സെന്റ് മേരീസ് ചെണ്ടമേളം നടത്തിയ ചെണ്ടമേളം ഏവരുടെയും പ്രശംസ നേടി. ആഗസ്റ്റ് 13-ാം തീയതി ഞായറാഴ്ച രാവിലെ റവ. ഫാ. സ്റ്റാനി എടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന നടന്നു. റവ. ഫാ. സതീഷ് രാമച്ചനാട്ട് വചനസന്ദേശം നല്‍കി. റവ. ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍, റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്, റവ. ഫാ. ജോയി ചക്കിയാന്‍, റവ. ഫാ. മാത്യു മേലേടത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ ബറുമറിയം എന്ന സുറിയാനിഭാഷയിലെ മാതാവിന്റെ സ്തുതിപ്പ് ഗാനം ആലപിച്ചത് തിരുനാളില്‍ ക്‌നാനായ പാരമ്പര്യവും തനിമയും വിളിച്ചോതി.

തുടര്‍ന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും നടന്നു. കൈക്കാരന്മാരായ ജോയ് വെട്ടിക്കാട്ട്, ജെയ്‌സ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ വളരെ ഒരുമയോടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് മേരീസ് കൊയര്‍ ടീം നടത്തിയ ഗാനശുശ്രൂഷകള്‍ തിരുനാളില്‍ സംബന്ധിച്ച ഏവരെയും തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം സംബന്ധിക്കാന്‍ ഏറെ സഹായിച്ചു.

ജെയ്‌സ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here