വാഷിംഗ്ടണ്‍: ആശുപത്രിയിലെ ജോലികഴിഞ്ഞു വീട്ടിലേക്കു കാറോടിക്കുമ്പോഴായിരുന്നു മേവിസ് വാന്‍സിക് ആ സന്തോഷവാര്‍ത്ത കേട്ടു ഞെട്ടിയത്. അടിച്ചത് 75.87 കോടി ഡോളറിന്റെ (4856 കോടി രൂപ) പവര്‍ബോള്‍ ജാക്‌പോ!ട്ട്.
സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടിയ അന്‍പത്തിമൂന്നുകാരിയുടെ കാറിനു പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് അകമ്പടി സേവിക്കേണ്ടിവന്നു. ലോട്ടറിയടിച്ചു ഞെട്ടിയ കൂട്ടുകാരി വണ്ടി എവിടെയെങ്കിലും ഇടിപ്പിക്കാതെ നോക്കണമല്ലോ! യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സിംഗിള്‍ ജാക്‌പോട്ട് വിജയം നേടിയ മേവിസ് 32 വര്‍ഷമായി മാസച്യുസിറ്റ്‌സിലെ ആശുപത്രിയില്‍ ജോലി നോക്കുന്നു. ഇനി പക്ഷേ, അങ്ങോട്ടില്ല.
കഴിഞ്ഞ വര്‍ഷം കാര്‍ വാങ്ങിയ ഇനത്തില്‍ കടം വീട്ടാനുള്ളതൊഴിച്ചാല്‍ കാര്യമായ ബാധ്യതകളൊന്നുമില്ലാത്ത മേവിസിനു 31 വയസ്സുള്ള മകളും 26 വയസ്സുള്ള മകനുമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here