ന്യൂയോർക്ക്  : വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ   ന്യൂയോർക്ക് വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ    ഓണാഘോഷം  ഈ വരുന്ന ഈ വരുന്ന തിങ്കളാഴ്ച   സെപ്റ്റംബർ നാലാം  തീയതി ആഘോഷിക്കുന്നു.  വാമന പുജയോട് ആരംഭിക്കുന്ന ഓണാഘോഷത്തിൽ  പ്രേത്യക പൂജകളുംനടത്തുന്നതാണ്.  ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരമാണത്. ഇത് ഭക്തിനിർഭരമായ അവസ്ഥയിൽ ആഹോഷിക്കുക എന്നതുകൂടിയാണ് . ഓണം സന്ദേശം സ്വാമി മുക്തനാന്ദയതി നൽകും.

ഐതീഹ്യങ്ങളുടെ കുടപിടിച്ച് ഓണമെത്തുമ്പോള്‍ ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ഓണക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്ന് പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍കശ്യത്തോടെ ഓണത്തിന്റെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല, എങ്കിലും പ്രവാസികളായ    നമ്മള്‍ ഓണം  ആഘോഷിക്കുന്നു… അതിന്റെ എല്ലാ പവിത്രതയോടും കൂടി. 

 വിഭവ സമർത്ഥമായ  ഓണസദ്യവെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ആറന്മുള വള്ളസദ്യക്ക്  സമാനമായ ഓണസദ്യയാണ് ഓണത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്.   വിവിധ കലാ  പരിപാടികളും ക്രമീകരിച്ചിടുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. അത്തപ്പൂക്കളവും, തിരുവാതിരകളിയും   തുടങ്ങിയ കലാപരിപാടികൾ ഓണത്തിന്റെ മാറ്റ് കുട്ടുന്നതായിരിക്കും.

ഈ ശ്രീകൃഷ്ണ ജയന്തിയുടെയും  ഓണാഘോഷത്തിന്റെയും വിജയത്തിനായി എല്ലാവരുടെയും സഹായ  സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഗുരുസ്വാമി  പാർത്ഥസാരഥി പിള്ള, പത്മജാ പ്രേം , രാജൻ നായർ,   ഗണേഷ് നായർ,പി.  രാധാകൃഷ്ണൻ ,ഡോ.പ്രഭ കൃഷ്ണൻ  ,രുക്മണി പിള്ള,സുരേന്ദ്രൻ നായർ,ചന്ദ്രൻ പുതിയ വീട്ടിൽ , ജോഷി നാരായണൻ , കേ .ജി .ജനാർദ്ദനൻ,,ബാബു നായർ , സന്തോഷ് നായർ  എന്നിവർ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here