ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്‌റ്റണിലെ വെള്ളപ്പൊക്കത്തിനൊപ്പം തന്‍റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ബാബു ആന്റണി. കഴിഞ്ഞ ഒരാഴ്‌ച്ചയോളമായി ഹൂസ്‌റ്റണിലും സമീപ പ്രേദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിലാണ്‌ വാര്‍ത്ത പ്രചരിച്ചത്‌. ബാബു ആന്‍റണിയും കുടുംബവും ഹൂസ്റ്റണിലാണ്‌ താമസം. ചീങ്കണിയും പാമ്പും ഒഴുകിയെത്തി എന്ന വാര്‍ത്തയെ തുടര്‍ന്ന്‌ നാട്ടില്‍ നിന്നും ഒട്ടേറെ പേര്‍ തന്നെ വിളിച്ചെന്നും താരം പറയുന്നു. ഫേസ്‌ ബുക്കിലൂടെയാണ്‌ വിശദീകരണവുമായി എത്തിയത്‌.

ഇതേസമയം ബാബു ആന്റണിയുടെ സഹോദരനും ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റാണ്‌്‌ തെറ്റിദ്ധാരണ സൃഷ്ടിച്ചത്‌. തന്‍റെ സഹോദരന്‍ ബാബു ആന്റണിയുടെ കുടുംബം വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ സുഹൃത്തിന്റെ വീട്ടിലേക്ക്‌ മാറിയെന്ന്‌ കാണിച്ചായിരുന്നു ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. വീട്ടില്‍ ചീങ്കണ്ണിയും പാമ്പും എത്തിയതടക്കമുള്ള ചിത്രങ്ങളും പങ്കു വച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ബാബു ആന്‍റണിയുടെ വീട്ടിലാണ്‌ ചീങ്കണ്ണിയും പാമ്പുമെത്തിയതെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ വാര്‍ത്തകള്‍ പ്രചരിച്ചത്‌.

ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ ബാബു ആന്റണി വിശദീകരണവുമായി രംഗത്ത്‌ എത്തിയത്‌. ചീങ്കണ്ണിയും പാമ്പും കേറിയത്‌ തന്‍റെ വീട്ടിലാണെന്ന്‌ കരുതി പലരും വിളിച്ചിരുന്നു. തന്റെ വീട്ടി്‌ല്‍ അല്ല. ആ സംഭവം തന്‍റെ വീട്ടില്‍ ഒന്നര മൈല്‍ മാറിയുള്ള വീട്ടിലാണെന്നും നടന്‍ വ്യക്തമാക്കി. ഇതേ സമയം താനും കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും പറഞ്ഞ്‌ തന്റെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here