ന്യുയോര്‍ക്ക്: മുന്‍ യുഎസ് അറ്റോര്‍ണി പ്രീത് ഭരാരയെ സിഎന്‍എന്‍- ല്‍ സീനിയര്‍ ലീഗല്‍ അനലിസ്റ്റായി നിയമിച്ചു.

ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണിയായിരിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് ജോലിയില്‍ നിന്നും പിരിച്ചു വിട്ട് ആറുമാസം പൂര്‍ത്തിയായതോടെയാണ് പുതിയ നിയമനം. ഒബാമ നിയമിച്ച 45 യുഎസ് അറ്റോര്‍ണിമാരോടു രാജിവയ്ക്കാന്‍ ഒരേ സമയം ആവശ്യപ്പെട്ടതോടെയാണ് ഭരാര സ്വയം രാജിവയ്ക്കുന്നതിന് തയ്യാറായത്. ട്രംപിന്റെ നടപടി രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

യുഎസ് അറ്റോര്‍ണിയായിരിക്കുമ്പോള്‍ തന്ത്രപ്രധാനമായ നിരവധി കേസുകള്‍ വളരെ ശ്ലാഘനീയമായി ഭരാര നടത്തിയിരുന്നു. പുതിയ സ്ഥാന ലബ്ധിയില്‍ പൂര്‍ണ്ണതൃപ്തനാണെന്ന് ഭരാര പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here