ഒരു ഷോ സംഘാടകർ നിശയിച്ച സമയവും കഴിഞ്ഞു നീളുന്ന കാഴ്ച അമേരിക്കയിൽ ആദ്യമല്ല. പക്ഷെ ഈ അടുത്ത സമയത്തൊന്നും അങ്ങനെ സംഭവിച്ചിട്ടില്ല. എന്നാൽ ഒരു ചെറിയ ഷോ അമേരിക്കൻ മലയാളികളുടെ മനസു കീഴടക്കി മണിക്കൂറുകൾ നീളുന്ന കാഴ്ച്ച എല്ലാവരെയും അതിശയിപ്പിക്കുന്നു. മലയാളികളുടെ സ്വന്തം വൈക്കം വിജയലക്ഷ്മിയാണ് ഇപ്പോൾ അമേരിക്കയിലെ താരം. “പൂമരം” ഷോ സെപ്റ്റംബർ പതിനഞ്ചിനു ഹ്യൂസ്റ്റനിൽ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട വേദിയിൽ നാലര മണിക്കൂറാണ് പരിപാടി നടന്നത്. മൂന്നു മണിക്കൂർ ഉള്ള ഷോ പ്രേക്ഷകരുടെ ആവശ്യപ്രകാരം നാലരമണിക്കൂർ ആയി നീട്ടുകയായിരുന്നു. മുളംതണ്ടിൽ തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീതത്തിന്റെ മായാ ലോകം തീർക്കുന്ന ചേർത്തല രാജേഷും വൈക്കം വിജയലക്ഷ്മിയും കൂടി തീർക്കുന്ന സംഗീത വിസ്മയം അമേരിക്കൻ മലയാളികൾക്ക് വേറിട്ട അനുഭവമാണ് കാഴ്ച വയ്ക്കുന്നത്. ഗായത്രിവീണ-ഓടക്കുഴൽ ഫ്യുഷൻ ഒരു സംഗീത പ്രപഞ്ചം തന്നെയാണ് ഓരോ വേദിയിലും തീർക്കുന്നത്. ഒരു പക്ഷെ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇങ്ങനെ ഒരു സംഗീത വിസ്മയം അമേരിക്കൻ മലയാളികൾ കണ്ടിട്ടുണ്ടാവില്ല. ന്യൂയോർക്ക്, അറ്ലാന്റാ, ന്യൂജേഴ്‌സി, മയാമി, ചിക്കാഗോ എന്നിവിടങ്ങളിലെ ഷോയും ചരിത്ര സംഭവമാക്കി മാറ്റുവാനാണ് സംഘാടകരുടെ തീരുമാനം. വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രി വീണ കച്ചേരി’ എന്ന പ്രത്യേക കച്ചേരി കേരളത്തിന്‌ അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളികൾക്ക് ഗായത്രി വീണ കച്ചേരി പുതിയ അനുഭവമാണ് കാഴ്ച വയ്ക്കുന്നത്.

“മുത്തേ പൊന്നെ പിണങ്ങല്ലേ “എന്ന ഒരു ഗാനത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, കോമഡി സ്കിറ്റുകളുടെ രാജാവ് അബി യും സംഘവും അവതരിപ്പിക്കുന്ന വൺമാൻ കോമഡി ഷോ, ഇവരെ നടൻ അനൂപ് ചന്ദ്രൻ അവതരിപ്പിക്കുന്ന വള്ളപ്പാട്ടും ജനം ഏറ്റു പാടുന്നു, മലയാള ചലച്ചിത്ര ലോകത്തിന് ലാൽ ജോസ് സംഭാവന ചെയ്ത അനുഗ്രഹീത നടി അനുശ്രീ ഈ ഷോയുടെ മുഖ്യ ആകർഷണമാണ്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം ഒപ്പം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. മികച്ച ഒരു നർത്തകി കൂടി ആയ അനുശ്രീ ഈ ഷോയിൽ അവതരിപ്പിക്കുന്ന മെക്സിക്കൻ ഡാൻസ് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്, ശരണ്യ അവതരിപ്പിക്കുന്ന ഹോളിവുഡ് ബോളിവുഡ് മെർജ് ഡാൻസ്, ജിനു, നസീർ, വിനീത് ടീമിന്റെ സോങ് ഫ്യുഷൻ പെർഫോമൻസ് തുടങ്ങിയവയുമായി പൂമരം ഷോ ഗംഭീരമായി മുന്നേറുന്നു.

ഇതുവരെ കണ്ടു ശീലിച്ച സംഗീതപരിപാടികൾ, സ്‌കിറ്റുകൾ തുടങ്ങിയവയിൽ നിന്ന് വളരെ വ്യത്യസ്തമായി പുതുമയുള്ള നിരവധി കലാപരിപാടികൾ കാണുവാനും ആസ്വദിക്കുവാനും അമേരിക്കൻ മലയാളികൾക്ക് ലഭിക്കുന്ന അസുലഭ സന്ദർഭം കൂടിയാണ് ഈ ഷോ. പൂമരത്തെ ഓരോ വേദിയിലും പൂർണ്ണ മനസ്സോടെയാണ് അമേരിക്കൻ മലയാളികൾ സ്വാഗതം ചെയ്യുന്നത് .മലയാളികളുടെ സംഗീതാനുഭവങ്ങൾക്ക് പുതിയ മാനം നൽകിയ വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന “പൂമരം 2017” ഈ വർഷത്തെ എറ്റവും മികച്ച സ്റ്റേജ് ഷോ ആക്കി മാറ്റുവാനുള്ള സംഘാടകരുടെ ശ്രമം പൂർണ്ണ വിജയത്തിലെത്തുന്ന കാഴ്ചയാണ് പൂമരത്തിന്റെ വേദികളിൽ നിന്നും മനസിലാക്കുവാൻ സാധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here