ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ദുരന്തം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഫിലാഡല്‍ഫിയാ കോട്ടയം അസോസിയേഷന്‍. അസോസിയേഷന്‍ സെക്രട്ടറി ജയ്‌സ് അന്ത്രയോസിനെയും ട്രഷറര്‍ ഏബ്രഹാം ജോസഫിനെയും ഹൂസ്റ്റണിലേക്ക് അയച്ചുകൊണ്ടാണ് ഫിലാഡല്‍ഫിയ അസോസിയേഷന്‍ മാതൃക കാട്ടിയത്. ഫിലാഡല്‍ഫിയാ അസോസിയേഷന്റെ വകയായി ഹാര്‍വി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് തോമസ് ചെറുകരയ്ക്ക് ചെക്ക് കൈമാറി. ദേശി റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങ് ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. കോട്ടയം ക്ലബ് ഹൂസ്റ്റണും ചടങ്ങിന് ആതിഥേയത്വം വഹിച്ചു. പ്രസിഡന്റ് ആന്‍ഡ്രൂസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

ആന്‍ഡ്രൂസ് ജേക്കബ്, തോമസ് കളത്തൂര്‍, ജോസ് ജോണ്‍ തുടങ്ങിയവര്‍ ഫിലാഡല്‍ഫിയാ കോട്ടയം അസോസിയേഷന്റെ മഹാമനസ്‌കതയെ ശ്ലാഘിച്ചു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here