Monday, October 2, 2023
spot_img
Homeന്യൂസ്‌അമേരിക്കഡാളസ്‌ തിയോളജിക്കല്‍ സ്‌കൂളില്‍ നിന്ന്‌ ഉന്നത വിജയം നേടിയവരെ ആദരിച്ചു

ഡാളസ്‌ തിയോളജിക്കല്‍ സ്‌കൂളില്‍ നിന്ന്‌ ഉന്നത വിജയം നേടിയവരെ ആദരിച്ചു

-

1438684938_a3

ഡാളസ്‌: വേദശാസ്‌ത്ര പഠനത്തില്‍ ഡാളസ്‌ സ്‌കൂള്‍ ഓഫ്‌ തിയോളജിക്കല്‍ സ്‌കൂളില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം കരസ്ഥമാക്കിയ പത്ത്‌ വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സര്‍വ്വീസ്‌ ഓഗസ്റ്റ്‌ ഒന്നിന്‌ റിച്ചാര്‍ഡ്‌സണ്‍, ഗ്രേസ്‌ ക്രിസ്‌ത്യന്‍ അസംബ്ലി ചര്‍ച്ചില്‍ നടന്നു. പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരും, വിശ്വാസികളും, പൊതുപ്രവര്‍ത്തകരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പാസ്റ്റര്‍ കെ.വി.തോമസിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. സംഗീത ശുശ്രൂഷയ്‌ക്ക്‌ ജോര്‍ജ്‌ റ്റി.മാത്യു നേതൃത്വം നല്‍കി. ഡോ.ജോസഫ്‌ ഡാനിയേല്‍ സ്വാഗതപ്രസംഗം ചെയ്‌തു. കേരളത്തില്‍ നിന്ന്‌ വിശിഷ്‌ട അതിഥിയായ പാസ്റ്റര്‍ കെ.ജെ.മാത്യു (ബഥേല്‍ ബൈബിള്‍കോളേജ്‌ പ്രിന്‍സിപ്പിള്‍) മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ തോമസ്‌ മുല്ലക്കല്‍ (അക്കാദമിക്ക്‌ ഡീന്‍) വിദ്യാര്‍ത്ഥികളെ സദസ്സിന്‌ പരിചയപ്പെടുത്തി. മൂന്നു വര്‍ഷത്തെ വേദപഠനം പൂര്‍ത്തിയാക്കി വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പാസ്റ്റര്‍ തോമസ്‌ ഏബ്രഹാം (പ്രി ന്‍സിപ്പല്‍) സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു. വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കായി പാസ്റ്റര്‍ പി.ബി.തോമസ്‌ പ്രാര്‍ത്ഥച്ചു.

പഠനത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളായ ഡോ.സൂസന്‍ ജോര്‍ജ്‌, ജോസ്‌ ചെറിയാന്‍, സഭാ ശുശ്രൂഷകരായ റ്റി.എസ്‌.ഏബ്രഹാം, ചാക്കോ ജോര്‍ജ്‌, ഡോ. ജോസഫ്‌ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃതജ്ഞതാപ്രസംഗം പാസ്റ്റര്‍ കെ.കെ.മാത്യു നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജോര്‍ജ്‌ സി. വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടുകൂടി ഗ്രാജുവേഷന്‍ സര്‍വ്വീസ്‌ സമാപിച്ചു. അടുത്ത ബാച്ച്‌ ആഗസ്റ്റ്‌ 10 ന്‌ ആരംഭിക്കുന്നതാണെന്ന്‌ തോമസ്‌ മുല്ലയ്‌ക്കല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക : പാസ്റ്റര്‍ ഏബ്രഹാം തോമസ്‌ -469-682-5031, തോമസ്‌ മുല്ലയ്‌ക്കല്‍ – 214-223-1194.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: