സഫേണ്‍ (ന്യൂയോര്‍ക്ക്) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപ്പന്‍ കാലംചെയ്ത ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണാര്‍ഥം റോക്‌ലന്‍ഡ് കൗണ്ടിയിലുള്ള സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ഥനയും അനുശോചന സമ്മേളനവും നടന്നു.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു എന്നിവര്‍ പ്രാര്‍ഥനയിലും സമ്മേളനത്തിലും പങ്കുവച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററില്‍ ഒരുമിച്ച് ചെലവഴിച്ച എം.സി.ചെറിയാന്‍ ശെമ്മാശനെ നന്ദിയോടെ സ്മരിച്ചു.

കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഡോ. ഫിലിപ്പ് ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ പ്രതിനിധിയായി സുജ പോത്തന്‍ നന്ദി പറഞ്ഞു. അഗതികളുടെ പിതാവായ താപസശ്രേഷ്ഠനെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഇടവകാംഗങ്ങള്‍ പ്രാര്‍ഥനയോടെ അനുസ്മരണ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here