ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ കാലം ചെയ്ത ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ ധൂപപ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും ഇര്‍‌വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഡാളസിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ സം‌യുക്തമായി നടത്തി. 

ഇര്‍‌വിംഗ് സെന്റ് ജോര്‍ജ് ഇടവക വികാരി തമ്പാന്‍ വര്‍ഗീസ് അച്ചന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡാളസ് ഓര്‍ത്തഡോക്സ് ക്ലര്‍ജി ഫോറം സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരിയുമായ റവ. ഫാ. സി.ജി. തോമസ് സ്വാഗതവും, കരോള്‍ട്ടന്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. ജോഷ്വാ ജോര്‍ജ്, ഡാളസ് സെന്റ് തോമസ് ഇടവക വികാരി ഫാ. ജോണ്‍ കുന്നത്തുശ്ശേരി, റവ. ഫാ. ഫിലിപ്പ് ശങ്കരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബത്തെ പ്രതിനിധീകരിച്ച് ഫിലിപ്പ് ചാമത്തില്‍, കുസുമം ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. 

റവ. ഫാ. തമ്പാന്‍ വര്‍ഗീസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പാവപ്പെട്ടവരുടേയും നിസ്സഹായരുടെയും സ്നേഹിതനായി ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയ തിരുമേനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെക്കുറിച്ചും എല്ലാവരും അനുസ്മരിച്ചു. 

ഫിലിപ്പ് ചാമത്തില്‍ അറിയിച്ചതാണിത്. 

LEAVE A REPLY

Please enter your comment!
Please enter your name here