ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (INOC) ടെക്സാസ് റീജിയന്റെ ഒരു പ്രത്യേക സമ്മേളനം നവംബർ 7 നു ചൊവ്വാഴ്ച വൈകുന്നേരം  6:30 നു നടത്തപെടുന്നതാണ്.  സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ച് നടത്തപെടുന്ന (209, FM 1092 Rd/ Murphy Road, Stafford, Texas 77477) സമ്മേളനത്തിൽ പ്രസിഡന്റ് ജോസഫ് എബ്രഹാം അധ്യക്ഷത വഹിക്കും.

ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ യുവ നേതാവും NSUI, യൂത്ത് കോൺഗ്രസ് സംഘടനകളുടെ മുൻ ഭാരവാഹിയും കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ യോഗത്തിൽ മുഖ്യാതിഥി ആയിരിക്കും,

റാന്നി ബ്ലോക്ക് പഞ്ചായത്തു മെമ്പറും റാന്നി അങ്ങാടി പഞ്ചായത്ത്  മുൻ പ്രസിഡന്റും ആയ മേഴ്‌സി പാണ്ടിയത്തും യോഗത്തിൽ സംബന്ധിയ്ക്കും.       

റീജിയന്റെ ഭാവി പ്രവർത്തങ്ങളെപ്പറ്റിയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പറ്റിയും ചർച്ച ഉണ്ടായിരിക്കു ന്നതാണ്.

എല്ലാ കോൺഗ്രസ് അനുഭാവികളെയും, യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 

 

കൂടുതൽ വിവരങ്ങൾക്കു;

ജോസഫ് എബ്രഹാം (പ്രസിഡന്റ്) – 713-582-9517

ബേബി മണക്കുന്നേൽ – 713-291-9721

ജീമോൻ റാന്നി (ജോ. സെക്രട്ടറി) – 407-718-4805

LEAVE A REPLY

Please enter your comment!
Please enter your name here