ഗാര്‍ലന്റ് (ഡാലസ്): കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 39ാമത് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 2 ശനിയാഴ്ച 5 മണി മുതല്‍ ഗാര്‍ലന്റ് എംജിഎം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഇരുപത്തിനാല് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.

വെരി റവ വി എം തോമസ് കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ ഫാ രാജു ദാനിയേല്‍ (വൈസ് പ്രസിഡന്റ്) അലക്‌സ് അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), ജേക്കബ് സ്കറിയ (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), നിതിന്‍ പണിക്കര്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പതിനാറ് പേര്‍ ഉള്‍പ്പെടുന്ന ജനറല്‍ കമ്മിറ്റിയുമാണ് പരിപാടികളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

കൃത്യസമയത്ത് എത്തിചേരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സമ്മാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (കാരോള്‍ട്ടന്‍) ആതിഥേയത്വം വഹിക്കും..റെവ ഫാദർ മത്തായി മണ്ണൂർവടക്കേതിൽ(വികാരി ,സൈന്റ്റ് മേരീസ് മലങ്കര കാത്തലിക് ചുര്ച്ച് ) ക്രിസ്തുമസ്സ് സന്ദേശം നൽകും .

എല്ലാ ഇടവകകളിലെ വികാരിമാരും, അംഗങ്ങളും ക്രിസ്മസ് കാരള്‍ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് റവ. പി. എം. തോമസ് കോര്‍ എപ്പിസ്‌കോപ്പാ അഭ്യര്‍ഥിച്ചു.

തത്സമയ സംപ്രേഷണം  . www.umlive.us വെബ്‌സൈറ്റിൽ ലഭ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here