എല്‍പാസൊ (ടെക്‌സസ്): വെസ്റ്റേണ്‍ ടെക്‌സസ്സ് ഹൈസ്‌ക്കൂളിലെ 150 വിദ്യാര്‍ത്ഥികളില്‍ ക്ഷയരോഗബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എല്‍പാസൊ ഹാങ്ക്‌സ ഹൈസ്‌ക്കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ആക്ടീവ് റ്റി.ബി. ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു.

രോഗബാധ സംശയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ റ്റി.ബി.പരിശോധന നല്‍കുമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ (തുടര്‍ച്ചയായ ചുമ, പനി, നൈറ്റസ്വറ്റ്‌സ്) ഉടനെ ഡോക്ടറെ കാണണമെന്നും സിറ്റി പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റോബര്‍ട്ട് റിസെന്റീസ് പറഞ്ഞു.

ക്ഷയരോഗബാധയുള്ളവര്‍ ചുമക്കുന്നതിലൂടേയും, തുമ്മലിലൂടേയും രോഗാണുക്കള്‍ വായുവില്‍ വ്യാപിക്കുന്നതിനും, അതിലൂടെ മറ്റുള്ളവര്‍ക്ക് രോഗബാധ ഉണ്ടാകുന്നതിന് സാധ്യതകള്‍ വളരെയുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍പാസൊ പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here