ഷിക്കാഗോ ∙ ഷിക്കാഗോ മാർത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ‘രക്ത ദാനം ജീവ ദാനം ’ എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക് എത്തിക്കാൻ ഓഗസ്റ്റ് 15 ന് ശനിയാഴ്ച ഷിക്കാഗോ മാർത്തോമ ദേവാലയത്തിൽ (240 Potter Road, Des Plaines, Illinois, 60016) രാവിലെ 9 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

സേവന പാതയിൽ എന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകി പ്രവർത്തിക്കുന്ന ഷിക്കാഗോ മാർത്തോമ യുവജനസഖ്യം, ഷിക്കാഗോയിലെ ലൈഫ് സോഴ്സ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ഈ രക്ത ദാന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി പ്രേമി തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ടെജി തോമസ് (പ്രോഗ്രാം കൺവീനർ) : 818 445 4790 വിനോദ് വർഗീസ് : 847 977 6952

LEAVE A REPLY

Please enter your comment!
Please enter your name here