ന്യൂയോർക്ക്∙ മലയാളി എഫ്എം റേഡിയോ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച ‘ഡബ്സ്മാഷ്’ മത്സരത്തിൽ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച 20പേരിൽ ഒന്നാം സ്ഥാനം ഡോണാ വർക്കിയും രണ്ടാം സ്ഥാനം ശ്രീദേവി മേനോനും കരസ്ഥമാക്കി. പൂർണ്ണമായും ജനകീയ മത്സരമായിരുന്നു. ജനങ്ങൾ നൽകിയ ലൈക്ക്, ഷെയർ, അഭിപ്രായങ്ങൾ എന്നിവയെ ആശ്രയിച്ചായിരുന്നു മത്സര ഫലം.

അമേരിക്കയിൽ ജനിച്ചു വളർന്ന ഡോണാ വർക്കിയുടെ പ്രകടനം അത്ഭുതാവഹമായിരുന്നു. നൈസർഗിക അഭിനയ പാഠവം പ്രകടമാക്കുന്നതായിരുന്നു ശ്രീദേവിയുടേത്. ‘വെബ് ട്രാഫിക് ’ ഡോണ ലീഡ് ചെയ്തുവെങ്കിൽ ഏറ്റവും കൂടുതൽ ‘ലൈക്’ സമ്പാദിച്ചത് ശ്രീദേവിയാണ്. അമേരിക്കയിൽ ഹൂസ്റ്റണിൽ സ്ഥിര താമസക്കാരിയാണ് ഡോണ വർക്കി. ശ്രീദേവി കാനഡയിലെ ടൊറന്റോയിലും. ഫ്രീഡിയ മീഡിയ ഗ്രൂപ്പാണ് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നത്. ഫ്രീഡിയ ഗ്രൂപ്പ് നടത്തുന്ന ‘കൃഷ്ണാ ’ ഷോയുടെ ഹൂസ്റ്റൺ, ടൊറന്റോ ഷോകളിൽ വെച്ച് പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ശോഭന വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here