ഫിലാഡല്‍ഫിയ∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ചിന്മയ മിഷന്‍ ട്രൈസ്റ്റേറ്റ് സെന്ററിലെ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഓഗസ്റ്റ് 29 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് സിറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ സ്വാമിജി മുഖ്യ പ്രഭാഷണം നടത്തും.

map-onam-2015

വര്‍ണ്ണാഭമായ പ്രദക്ഷിണം, ചെണ്ട മേളം, പൊതുസമ്മേളനം, തിരുവാതിര കളി, വിവധ നൃത്തനൃത്യങ്ങള്‍, ഗാനമേള, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകള്‍ ആണ്. ജനപങ്കാളിത്തം കൊണ്ട ് ഫിലഡെല്‍ഫിയയിലെ ഏറ്റവും വലിയ ഓണാസഘോഷമാണ് മാപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു സ്കറിയ (267)9807923, സിജു ജോണ്‍ (267)4962080 എന്നിവരുമായി ബന്ധപ്പെടുക. സിജു ജോണ്‍ (ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here