ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയിലെ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടെ പ്രവര്‍ത്തിച്ചിരുന്ന ഏക ആശുപത്രി ഫെബ്രുവരി 28 മുതല്‍ പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന്.

53 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികളുടെ ക്ഷാമമാണ് അടച്ചു പൂട്ടുവാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ബെയ്‌ലര്‍ സ്‌ക്കോട്ട് ആന്റ് വൈറ്റ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 16 മുതല്‍ പുതിയ അഡ്മിഷന്‍ നിര്‍ത്തലാക്കി,28 ന് പൂര്‍ണ്ണമായും അടച്ചിടുന്ന ആശുപത്രിയില്‍ ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്ന 711 ല്‍ പരം ജീവനക്കാരുടെ തൊഴില്‍ ഇതോടെ നഷ്ടപ്പെടും.

ജോലി നഷ്ടപ്പൊടുന്ന ഭൂരിഭാഗം ജീവനക്കാരേയും മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബെയ്‌ലര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ബെയ്‌ലര്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഗാര്‍ലന്റ് ബെയ്‌ലര്‍ ആശുപത്രിയില്‍ നല്ലൊരു ശതമാനം ജീവനക്കാരും ഇന്ത്യ വംശജരാണെന്നും ഇതില്‍ ഭൂരിഭാഗം മലയാളികളെന്നും, ഇവരുടെ ഭാവി എന്തായിരിക്കും എന്നുള്ള ഭയത്തിലാണ് ഇവരുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ സാമ്പത്തിക നഷ്ടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here