ഡിട്രോയിറ്റ്∙ ഓഗസ്റ്റ് 9 ഞായറാഴ്ച കൊഹിമ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് തോപ്പില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക സന്ദര്‍ശിച്ച് വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വി. കുര്‍ബ്ബാന മധ്യേ വി. ലൂക്കായുടെ സുവിശേഷത്തിലെ ലാസറിന്റേയും ധനികന്റേയും ഉപമയെ ആസ്പദമാക്കി നല്‍കിയ സന്ദേശം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു. നാഗാലാന്റിലെ കൊഹിമാരൂപതയിലും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും നടക്കുന്ന സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വാസികളുമായി പിതാവ് പങ്കുവെച്ചു. അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രമല്ല പ്രതികൂലമായ സാഹചര്യങ്ങളിലും നിങ്ങള്‍ യേശുവിനെ പങ്കുവയ്ക്കണമെന്നും, പ്രേഷിത പ്രവര്‍ത്തനം ചെയ്യണമെന്നുമുള്ള വി.ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പിതാവ് പങ്കുവച്ച അനുഭവങ്ങള്‍.

detroit-st-marys-knanaya-idavaka

മിഷിഗണിലെ പിതാവിന്റെ സന്ദര്‍ശനത്തിന് എല്ലാ സൌകര്യങ്ങളും ഒരുക്കിയത് കൈക്കാരന്മാരായ രാജു തൈമാലിലും, തമ്പി ചാഴിക്കാട്ടുമായിരുന്നു. ക്നാനായ സമുദായാംഗമെന്ന നിലയിലും സാര്‍വ്വത്രിക സഭയില്‍ സ്തുത്യര്‍ഹമായ സേവനം ചെയîുന്ന മെത്രാനെന്ന നിലയിലും പിതാവിന്റെ സന്ദര്‍ശനം ഇടവക സമൂഹത്തിന് വിശ്വാസത്തിന്റെ പുത്തനുണര്‍വ് നല്‍കി. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here