ഫീനിക്സ്∙ കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അതിവിപുലമായി ആഗസ്റ്റ് 23ന് ഞായറാഴ്ച കൊണ്ടാടും. രാവിലെ 11 മണിക്ക് പരമ്പരാഗത രീതിയിൽ പാചകംചെയ്യുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികൾക്ക് ഇന്തോ അമേരിക്കൻ കൾച്ചറൽ സെന്റർ വേദിയാകും.

രണ്ടുമണിയോടെ അത്തപൂക്കളം ഒരുക്കി മുത്തുക്കുട, വഞ്ചിപ്പാട്ട്, വാദ്യമേള‌ എന്നിവയുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ അംഗനമാ൪ മാവേലി മന്നനെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ച് നിറദീപം തെളിയിക്കുന്നതോടെ കലാസാംസ്കാരിക സമ്മേളനത്തിനാ രംഭമാകും. തുടർന്ന് കേരളത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. പ്രസിദ്ധമായ ആറന്മുള വഞ്ചിപ്പാട്ട്, ചെണ്ടമേളം, തിരുവാതിര, ഗാനങ്ങൾ അരിസോണയിലെ വിവിധ നാട്യ കലാക്ഷേത്രങ്ങളിലെ പ്രതിഭകളുടെ നൃത്ത‌നൃത്യങ്ങൾ എന്നിവ ആഘോഷത്തെ കൂടുതൽ വ൪ണ്ണാഭമാക്കും.

ഇതിന്റെ വിജയകരമായ നടത്തിപ്പിലേക്ക് അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് രാജേഷ് ബാബാ – 602-317-3082 ശ്രീകുമാർ കൈതവന – 480-240-0310.

LEAVE A REPLY

Please enter your comment!
Please enter your name here