ന്യൂയോർക്ക്‌∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 16 ഞായറാഴ്ച്ച വൈകിട്ട് നാലിന് സ്വാമി ഉദിത് ചൈതന്യ നാരായണീയം “ആയുരാരോഗ്യ” സപ്താഹത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. ക്വീൻസ്  വില്ലേജിൽ 225 സ്ട്രീറ്റിൽ ജമൈക്കാ അവന്യുവിലുള്ള ശനീശ്വര ക്ഷേത്രത്തിൽ (95-30, 225th Street, Queens Village, New York) താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയും പൂർണ്ണകുംഭത്തോടെയും  സ്വാമി ഉദിത് ചൈതന്യക്കും, യജ്ഞ പൗരാണികരായ ജയപ്രകാശ് നായർ, ബാലകൃഷ്ണൻ നായർ എന്നിവർക്കും സ്വീകരണം നൽകുന്നു. തുടർന്ന്  ആചാര്യവരണം, യജ്ഞപൗരാണിക വന്ദനം, സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, ആരതി,  നാട്യ രംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ബാംഗ്ലൂരിന്റെ രാധാകൃഷ്ണ സംഘനൃത്തം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് എല്ലാ ദിവസവും വൈകിട്ട് 3 മുതൽ സന്നിഹിതാരവുന്ന ഭക്തജനങ്ങളുടെ നാരായണീയ പാരായണം, ടീനേജ്കാർക്ക് വേണ്ടിയുള്ള സ്വാമി ഉദിത് ചൈതന്യജിയുടെ പ്രത്യേക ക്ലാസ്സുകൾ,  പ്രഭാഷണം, വിവിധ ഭജനസംഘങ്ങളുടെ ഭക്തിഗാനമേള, അന്നദാനം എന്നിവ ഉണ്ടായിരിക്കും. മനോജ്‌ കൈപ്പിള്ളിയുടെ ഭക്തി ഗാനമേളയോടെ ഓഗസ്റ്റ് 23 ഞായറാഴ്ച്ച ഉച്ചയോടെ സപ്താഹം പര്യവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here