ലൊസാഞ്ചൽസ്∙പ്രശസ്ത കർണാടക സംഗീതജ്ഞനും സിനിമാ പിന്നണി ഗായകനുമായ ശങ്കരൻ നമ്പൂതിരി ലൊസാഞ്ചൽസിൽ തന്റെ സംഗീത വിരുന്നുമായെത്തുന്നു. ഓഗസ്റ്റ്‌ 23 ഞായറാഴ്ച ലൊസാഞ്ചൽസിലെ ടസ്റ്റിനിൽ ഉള്ള ചിന്മയ മിഷൻ ഓഡിറ്റോറിയത്തിൽ (14451, ഫ്രാങ്ക്ലിൻ അവന്യു, റ്റസ്റ്റിൻ, 92780) ആണ് മൂന്നു മണിക്കൂർ നീണ്ട സംഗീത സായാഹ്നം. കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്, പ്രശസ്ത സംഗീതാധ്യാപിക പദ്മകുട്ടി ടീച്ചറുടെ സഹകരണത്തോടെ നടത്തുന്ന സംഗീത പരിപാടി വൈകിട്ട് മൂന്നു മുതൽ ആറുവരെ ആയിരിക്കും.

ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്ന ലൊസാഞ്ചൽസ് മലയാളികൾക്ക് ശരിക്കും അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും സംഗീത പരിപാടിയെന്ന് അറിയിച്ച ഓം പ്രസിഡന്റ് രമ നായർ എല്ലാ സംഗീതാസ്വാദകരെയും സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് www.ohmcalifornia.org സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here