ന്യൂയോര്‍ക്ക്: മഞ്ഞിനിക്കര ഭയറയില്‍ കബറടക്കിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവയുടെ 86-മത് ദുഃഖറോനോ പെരുന്നാള്‍ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഫെബ്രുവരി 10, 11 (ശനി, ഞായര്‍) തീയതികളിലായി ആചരിക്കുന്നു.

ശനിയാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് റവ.ഡീക്കന്‍ ബേസില്‍ പുതുക്കുന്നത് മത്തായി നടത്തുന്ന വചനശുശ്രൂഷ ഉണ്ടായിരിക്കും.പ്രധാന പെരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധകുര്‍ബാനയും നടക്കും. വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രത്യേക ധൂപപ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന് എന്നിവയാണ് പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

ഇടവാകംഗങ്ങളായ മത്തായി കീഞ്ഞേലില്‍, ഏലിയാസ് ജോര്‍ജ് എന്നീ കുടുംബങ്ങളാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്.ഇടവക വികാരി റവ.ഫാദര്‍. ജോയി ജോണ്‍, സഹവികാരി റവ.ഫാദര്‍.ഫൗസ്റ്റീന ക്വിന്റാനില്ല, സെക്രട്ടറി ശ്രീ.സാമുവല്‍ കോശി, ട്രഷറര്‍ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മറ്റി പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. അനുഗ്രഹീതമായ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here