1439725199_a1

ഷിക്കാഗോ: ഓഗസ്റ്റ്‌ 9 ഞായറാഴ്‌ച 9.45 ന്‌ ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഫൊറോനായില്‍ മാര്‍ ജോര്‍ജ്ജ്‌ പള്ളിപറമ്പില്‍ മുഖ്യകാര്‍മികനും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, റെവ. ഫാ. എബ്രാഹം കടുതോടി എന്നിവര്‍ സഹകാര്‍മികരുമായി അര്‍പ്പിച്ച വിശുദ്ധ ബലിയോടൊപ്പം സമര്‍പ്പിതവര്‍ഷം ആഹോഷിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക്‌ മധ്യേ നടന്ന വചന സന്ദേശത്തില്‍, ഭാരതത്തിലെ മിഷിനറിമാരുടെ ഇപ്പോഴത്തെ സാഹചര്യങ്ങളേപ്പറ്റിയും, വെല്ലുവിളികളേപ്പറ്റി വിശദീകരിക്കുകയും, മിയാവ്‌ രൂപതയില്‍ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകാംഗങ്ങള്‍ സന്ദര്‍ശിച്ചതും, രൂപതയുടെ വളര്‍ച്ചക്ക്‌ ഇടവകാംഗങ്ങള്‍ ചെയ്‌ത സഹായങ്ങള്‍ക്ക്‌ മാര്‍ പള്ളിപറമ്പില്‍ പിതാവ്‌ നന്ദി പറയുകയും ചെയ്‌തു.

 

വിശുദ്ധ കുര്‍ബാനക്കുശേഷം, മിയാവ്‌ രൂപതയുമായി സേക്രഡ്‌ ഹാര്‍ട്ട്‌ ഫൊറോനാക്കുള്ള പ്രത്യേക സ്‌നേഹത്തേപ്പറ്റിയും, മാര്‍ പള്ളിപറമ്പില്‍ പിതാവ്‌ മിയാവ്‌ രൂപതയുടെ വളര്‍ച്ചക്ക്‌ ചെയ്‌തുകൊണ്ടിരിക്കുന്ന നിസ്‌തുലമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, പിതാവ്‌ ഫൊറോനാ സന്ദര്‍ശിക്കുകയും വിശുദ്ധ ബലി അര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചതിനും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രത്യേകം ക്യതജ്ഞത പ്രകാശിപ്പിച്ചു.

 

തുടര്‍ന്ന്‌ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍, ക്‌നാനായ സഭക്ക്‌ കേരളത്തിലുള്ള 3 പിതാക്കന്മാരോടൊപ്പം 4 മിഷനറി ബിഷപ്പുമാരുണ്ടെന്നും, ഒട്ടുമിക്ക മിഷനറി പ്രവര്‍ത്തനങ്ങളിലും ക്‌നാനായക്കാര്‍ നേത്രുത്വസ്ഥാനത്തുണ്ടെന്ന്‌ അനുസ്‌മരിപ്പിക്കുകയും ചെയ്‌തു. പിതാവിന്റെ ഈ സന്ദര്‍ശനം ഇടവകാംഗങ്ങള്‍ക്ക്‌ മിയാവ്‌ രൂപതയിലെ മിഷിനറി പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാനും, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തല്‌പരരാകുവാനും പ്രചോദനമായിയെന്നും ഏവരും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here