ബാങ്കോക്ക്∙ തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്ഫോടനം. 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യക്കാരുണ്ടാകാൻ സാധ്യതയെന്നും റിപ്പോർട്ടുണ്ട്. ചിഡ്‌ലോം ജില്ലയിലെ ഇറാവാൻ ക്ഷേത്രത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. ഇരുപതോളം പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Bomb blast outside Hindu temple in Thailand capital Bangkok.

സ്ഫോടന സ്ഥലത്തു നിന്നുള്ള ചിത്രം.

പ്രാദേശിക സമയം രാത്രി ഏഴുമണിക്കാണ് (ഇന്ത്യൻ സമയം വൈകുന്നേരം 5.30) സ്ഫോടനം. ബ്രഹ്മാവിന്റെ പേരിലുള്ള ക്ഷേത്രം ബാങ്കോക്കിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മൂന്നു വലിയ ഷോപ്പിങ് മാളും ഉണ്ട്. പൊലീസ്, എമർജൻസി വാനുകൾ, ബോംബ് നിർവീര്യമാക്കുന്ന സംഘം തുടങ്ങിയവർ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here