ഫിലഡല്‍ഫിയ: അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികള്‍ 1978 ല്‍ ഒത്തുകൂടി ചെറിയ ഒരു അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വêന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.

ഉപരിപഠനത്തിനും, ഉദ്യോഗത്തിëമായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ æടുംബങ്ങള്‍ സമൂഹവളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് മൂന്നു നാലു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്.

സെക്കന്റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കരുടെ ഇടയില്‍നിന്നും ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിന് പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് ഒരു മുതല്‍ക്കൂട്ടായിട്ടുണ്ട്.

കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോ മലബാര്‍, സീറോ മലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി  ഒരേ æടക്കീഴില്‍ ഒത്തുചേര്‍ന്ന് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കും.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികപൊതുയോഗം 2018 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്റ്, തോമസ്æട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ, തോമസ് നെടുമാക്കല്‍, അലക്‌സ് ജോണ്‍, ജോസ് പാലത്തിങ്കല്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ ഡയറക്ടര്‍മാരുമായി ഡയറക്ടര്‍ ബോര്‍ഡും പുനസംഘടിപ്പിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കല്‍, മെര്‍ലി ജോസ് പാലത്തിങ്കല്‍, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്‍ഫി, ജോസഫ് മാണി, ഫിലിപ് എടത്തില്‍, സേവ്യര്‍ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഓഡിറ്റര്‍മാരായി ജസ്റ്റിന്‍ തോമസും, ജോസഫ് സക്കറിയായും സേവനമനുഷ്ഠിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here