ന്യൂയോര്‍ക്ക്: കേരളത്തിന്റെ ഭാഷാ വൈവിധ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയ പ്പോള്‍ ആധ്യാത്മികതയില്‍ ഒന്നായ ക്രൈസ്തവ വിഭാഗങ്ങളുടെ യോജിപ്പിന്റെ പ്രാര്‍ഥനാ സ്വരം ന്യൂയോര്‍ക്കില്‍ ഏപ്രില്‍ 15 ന് ഉയരുകയാണ്. ഏക ദൈവത്തിലേക്ക് വൈവിധ്യ വ ഴികളിലൂടെ സഞ്ചരിച്ചെത്തുന്ന വിശ്വാസ ഗണങ്ങളെ സംയോജിപ്പിക്കുന്ന സെന്റ്‌തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുളള അ ഖിലലോക പ്രാര്‍ഥനാ ദിനം 15 ന് ന്യൂയോര്‍ക്ക് ക്വീന്‍സിലുളള സെന്റ്‌ജോണ്‍സ് മാര്‍ത്തോ മ്മാ ചര്‍ച്ചിലാണ് ആചരിക്കുക. ഫെഡറേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ഒപ്പം നടക്കും. 

  ‘ദൈവസൃഷ്ടി എത്ര മഹത്തരം’എന്ന മുഖ്യ ചിന്താവിഷയത്തിന്റെ അടിത്തറയിലാണ് പ്രാര്‍ഥനാ ദിനാചരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

  ഉഷ്ണമേഖലാ മഴക്കാടുകള്‍ അതിരിടുന്ന സൗത്ത് അമേരിക്കന്‍ രാജ്യമായ സുരിനാമി നെയാണ് ഈ വര്‍ഷത്തെ പ്രാര്‍ഥനാ ദിനത്തില്‍ അര്‍പ്പിക്കുക. സുരിനാമിന്റെ സാമൂഹിക, ചരിത്ര പ്രത്യേകതളുടെ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുളള ആരാധനാ ശുശ്രൂഷയും സ്‌കിറ്റുകളും സ്‌ളൈഡ് ഷോകളും പ്രാര്‍ഥനാ ദിനത്തില്‍ ക്രമീകരിക്കുമെന്ന് പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് അറിയിച്ചു. 

  സീറോ മലങ്കര സഭയുടെ അമേരിക്ക, കാനഡ ബിഷപ്പ് മോസ്റ്റ്.റവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ട്രഷറര്‍ ജോണ്‍ തോമസ് അറിയിച്ചു. തുടര്‍ന്നാണ് പ്രാര്‍ഥനാ ദിനാചരണം.

  മാര്‍ത്തോമ്മാ സുവിശേഷ സേവികാ സംഘം അഖില ലോക പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നമെന്ന് കണ്‍വീനര്‍മാരായ തോമസ് ജേക്കബും മിനി സാമും അറിയിച്ചു. റോയി ആന്റണിയുടെ നേതൃത്വത്തിലുളള എക്യുമെനിക്കല്‍ ജൂനിയര്‍ ക്വയറിന്റെ പ്രാര്‍ഥനാ ഗാന ത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം സച്ചിന്‍ റോയി നേതൃത്വം ന ല്‍കുന്ന സീനിയര്‍ ക്വയര്‍ അഖിലലോക പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുമെന്ന് ഫാ. ജോ ണ്‍ മേലേപ്പുറവും ക്വയര്‍ കോഓര്‍ഡിനേറ്റര്‍ ജോളി എബ്രഹാമും അറിയിച്ചു. 

  പ്രാര്‍ഥനാ ദിനത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിശ്വാസികളെയും അഖില ലോക പ്രാര്‍ഥനാ ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്യുമെനിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി ജോണ്‍ താമരവേലില്‍ അറിയിച്ചു. 

Fr. John Meleppuram Vice – president

John Thamaravelil – secretary

John Thomas- Treasurer

Rev. Sajeev Sugu Jacob – President

LEAVE A REPLY

Please enter your comment!
Please enter your name here