പെന്‍സില്‍വാനിയ: വിദ്യാലയങ്ങളില്‍ വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തോക്കുമായി അക്രമിക്കാന്‍ എത്തുന്നവരെ കല്ലെറിഞ്ഞ് വീഴ്ത്തുന്നതിനുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന പെന്‍സില്‍വാനിയ Schuylkill കൗണ്ടി സ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു.

ഹാരിസ് ബര്‍ഗ് ബ്‌ളൂ മൗണ്ടന്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ. ഡേവിഡ് ഹെല്‍സെല്‍ ഹൊസ് എഡുക്കേഷന്‍ കമ്മിറ്റിക്ക് മുമ്പാകെയാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പുതിയ പ്രതിരോധന മുറ പരിശീലിപ്പിക്കണമെന്ന് സാക്ഷ്യപ്പെടുത്തിയത്.

സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ എല്ലാ വിദ്യാലയങ്ങളിലേയും ക്ലാസ് മുറികളില്‍ അഞ്ച് ഗ്യാലര്‍ കൊള്ളുന്ന ബക്കറ്റുകളില്‍ പാറക്കഷ്ണങ്ങള്‍ (കരിങ്കല്‍ ചീളുകള്‍) ഇതിനായി സൂക്ഷിക്കണമെന്നും, വെടിവെപ്പ് നടക്കുന്ന സമയങ്ങളില്‍ എപ്രകാരം അതിനെ നേരിടണമെന്നുള്ള ക്രമമായ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

ക്ലാസ് മുറികളില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന കരിങ്കല്‍ ചീളുകള്‍ അക്രമിക്കുനേരെ എറിയുമ്പോള്‍ അവരുടെ ശ്രദ്ധ നഷ്ടപ്പെടുമെന്നും, ഇതിനകം അക്രമിയെ കീഴ്‌പ്പെടുത്താനാകുമെന്നും ഇദ്ധേഹം അഭിപ്രായപ്പെട്ടു. തോക്ക് ധാരികലെ നേരിടുന്നതിന് അദ്ധ്യാപകര്‍ക്ക് തോക്ക് നല്‍കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നത് അത്ര പ്രായോഗികമല്ലാത്തതാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here