ന്യൂയോർക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്. 

നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ഈസ്റ്റർ ആഘോഷങ്ങളുടെ നേർക്കാഴ്ച്ചയാണ്, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റിലെ, യൂ.എസ്.റൗണ്ടപ്പിൽ ഈയാഴ്ച്ച അവതരിപ്പിക്കുന്നത്. ന്യൂയോർക്കിൽ നിന്നുള്ള ഹിസ് വോയിസ് എന്ന സംഗീത ഗ്രൂപ്പ്, അൻപതോളം കുട്ടികളെ അണിനിരത്തി കൊണ്ട് നടത്തുന്ന ഈസ്റ്റർ ഗാനത്തോടെയാണ് ഈ എപ്പിസോഡ് ആരംഭിക്കുന്നത്. ഈസ്റ്റർ സന്ദേശം നൽകുന്നത്, നാട്ടിൽ നിന്ന് സന്ദർശിക്കുന്ന എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപ്പോലീത്തയാണ്. വിവിധ പള്ളികളിൽ നടക്കുന്ന ഓശാന ഞായർ, ദുഃഖവെള്ളി, ഉയർപ്പു പെരുന്നാൾ എന്നിവയുടെ നേർക്കാഴ്ച്ചകളും ഈ എപ്പിസോഡിൽ കാണാം. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ കാലുകഴുകൽ ശുശ്രൂഷയും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ എപ്പിസോഡിന്റെ അവതാരകൻ,  ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

LEAVE A REPLY

Please enter your comment!
Please enter your name here