ന്യൂജേഴ്‌സി: റോക്‌ലാൻഡ് സെയിന്റ് മേരീസ് ക്രിക്കറ്റ് ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂൺ 16 ശനിയാഴ്ച്ച T 10 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. T10 ക്രിക്കറ്റ് ഹങ്കാമ 2018 എന്ന പേരിൽ സ്പ്രിങ് വാലി പാർക്കിൽ വച്ച് നടത്തുന്ന ടൂർണമെന്റിലെ വിജയികൾക്ക് 1000 ഡോളറും റണ്ണർ അപ്പിന് 500 ഡോളറും കാഷ് പ്രൈസ് നൽകുന്നതാണ്.

മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരിസ് പുരസ്‌കരങ്ങളും നൽകുന്നുണ്ട്. ജൂൺ 16 നു മഴ മൂലം കളി മുടങ്ങിയാൽ 17 ഞായറാഴ്ചയാണ് പകരം കളി നടത്തുക.200 ഡോളർ ആണ് റെജിസ്ട്രേഷൻ ഫീസ്. ഓരോ ടീമും 10 ഓവർ വീതം കളിക്കുന്ന മത്സരത്തിൽ 8 കളിക്കാർ വീതമായിരിക്കും ഉണ്ടായിരിക്കുക. ടെന്നീസ് ബോൾ ഉപയോഗിച്ച് കളിക്കുന്ന മത്സരത്തിൽ മൊത്തം 8 ടീമുകളാണ് മാറ്റുരക്കുന്നത്. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ.

വാശിയേറിയ ടൂര്ണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. അഡ്രസ്സ് :1 വെറ്ററൻ ഡ്രൈവ് , സ്പ്രിങ്ങ് വാലി, ന്യൂയോർക്ക് 10977 . കൊടുത്താൽ വിവരങ്ങൾക്ക്: അലക്സ് ജോർജ് ph :5182483613, മനോജ് ജോൺ ph:9178419043,ജോ അലക്സാണ്ടർ ph: 8453008473, ജ്യോതിഷ് ജേക്കബ് ph :8456414521, തമ്പി ചാക്കോ ph:6103282950, ഫിലിപ്പോസ് ഫിലിപ്പ് ph: 8456452062,ഷാജി വര്ഗീസ് ph :8628124371 ,പോൾ കറുകപ്പള്ളിൽ ph :8455535671, മാധവൻ നായർ ph:7327817355 .

LEAVE A REPLY

Please enter your comment!
Please enter your name here