ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക് അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തില്‍ നിന്നും അമേരിക്കയിലെ സാഹോദര്യനഗരമായ ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന മലയാളി കൂട്ടായ്മയുടെ പ്രതീകമായികുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെവലിയൊരു ജനക്കൂട്ടം ഈവര്‍ഷത്തെ പിക്‌നിക്കിന് എത്തിച്ചേരുകയും പ്രായഭേദമെന്യേ ക്രമീകരിച്ചിരുന്ന വിവിധ വിനോദകായിക മത്സരങ്ങളില്‍ പങ്കുചേരുകയുമുണ്ടായി.

ഫിലാഡല്‍ഫിയയുടെ സമീപപ്രദേശമായ ലാങ്‌ഹോണിലുള്ള കോര്‍ക്രീക്ക് പാര്‍ക്കില്‍ ജൂണ്‍ 16നു രാവിലെ ഒന്‍പതു മണിയ്ക്ക് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചപിക്‌നിക്കില്‍ കേരളത്തനിമ നിറഞ്ഞ പ്രഭാതഭക്ഷണവും വൈവിധ്യമാര്‍ന്ന ഉച്ചഭക്ഷണവും ഈവനിംഗ്‌സ്‌നാക്‌സും ഒരുക്കിയിരുന്നു.

പിക്‌നിക്ക് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ മാത്യു, മാത്യു പാറക്കല്‍, സണ്ണി കിഴക്കേമുറി എന്നിവരുടെ സ്തുത്യര്‍ഹമായ മേല്‍നോട്ടത്തില്‍ നടത്തിയ ഈവര്‍ഷത്തെ പിക്‌നിക് യുവജനങ്ങളുടെ മികച്ചപങ്കാളിത്തംകൊണ്ട് കൂടുതല്‍ ശ്രദ്ധേയമായി.

കായികമത്സരങ്ങള്‍നടത്തുവാന്‍ മാത്യുഐപ്പും കോട്ടയം അസോസിയേഷന്‍ വിമന്‍സ്‌ഫോറംപ്രവര്‍ത്തകരും നേതൃത്വം കൊടുത്തു. ഉച്ചഭക്ഷണസമയത്തു അസോസിയേഷന്‍ പ്രസിഡണ്ട് ജോബി ജോര്‍ജ് വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതംആശംസിക്കുകയും തുടര്‍ന്ന് വിമന്‍സ്‌ഫോറം പ്രവര്‍ത്തകര്‍ ഒരുക്കിയ ഫാദേര്‍സ്‌ഡേ കേക്ക് മുറിക്കുകയുംചെയ്തു. ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി. ജിജികോശിയു െടനേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൈരളിടി.വി പ്രവര്‍ത്തകര്‍ പിക്‌നിക്വിശേഷങ്ങള്‍ ഉടന്‍തന്നെ ടെലികാസ്റ്റ് ചെയ്യുന്നതാണെന്ന് അറിയിച്ചു.

ഈ വര്‍ഷത്തെ പിക്‌നിക് വിജയകരമാക്കുവാന്‍ കോട്ടയം അസോസിയേഷന്‍ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോണ്‍ പിവര്‍ക്കി, ബെന്നി കൊട്ടാരത്തില്‍, സാബു ജേക്കബ്, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, റോണി വര്‍ഗീസ്, സാബു പാമ്പാടി, സരിന്‍ ചെറിയാന്‍ കുരുവിള, വര്‍ക്കി പൈലോ എന്നിവര്‍ നേതൃത്വം കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here