ഹ്യൂസ്റ്റൺ: വേൾഡ്‌ മലയാളി കൗൺസിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകുമെന്നും യുവാക്കളെ സാമൂഹ്യ പ്രതിബദ്ധത സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരുന്നതിനുവേണ്ട പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും വേൾഡ്‌ മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്‌ ജെയിംസ്‌ കൂടൽ പറഞ്ഞു. ഹ്യൂസ്റ്റണിൽ പ്രോവിൻസിന്റെ നേത്രുത്വത്തിൽ നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുക ആയിരുന്നു അദേഹം.
ഈ വരുന്ന ഓഗസ്റ്റ്‌ 24,25,26 തീയതികളിലായി ന്യൂ ജേഴ്സിയിൽ നടക്കുന്ന ആഗോള സംഗമത്തിന്റെ ഒരുക്കങ്ങൾ ന്യു ജേഴ്സി പ്രോവിൻസിന്റെ നേത്രുത്വത്തിൽ പൂർത്തിയായി വരുന്നതായും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തിൽപരം പ്രതിനിധികൾ പങ്കെടുക്കുമെന്നും അമേരിക്ക റീജിയൻ ഗുഡ് വിൽ അംബാസിഡർ തോമസ്‌ മൊട്ടക്കൽ ചെയർമാനായും ന്യു ജേഴ്സി പ്രോവിൻസ്‌ ചെയർമാൻ തങ്കമണി അരവിന്ദ്‌ ജനറൽ കൺവീനറായും വിപുലമായ കമ്മിറ്റി ആഗോള സമ്മേളനത്തിന് നേത്രുത്വം നൽകുന്നുവെന്നും ശ്രീ. കൂടൽ പറഞ്ഞു.

വേൾഡ്‌ മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റായി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജെയിംസ്‌ കൂടലിന് ഹ്യുസ്റ്റൺ പ്രോവിൻസ്‌ ഭാരവാഹികൾ പൊന്നാട അണിയിച്ച്‌ അനുമോദിച്ചു . പ്രോവിൻസ്‌ പ്രസിഡന്റ്‌ എസ്‌.കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റവ: ഫാ: വർഗ്ഗീസ്‌ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ജേക്കബ്ബ്‌ കുടശനാട്‌ ,വൈസ്‌ ചെയർമാൻ പൊന്നുപിള്ള , അഡ്വ: മാത്യു വൈരമൺ, ബിസിനസ്‌ ഫോറം ചെയർമാൻ ജോൺ ഡബ്ല്യു വർഗ്ഗീസ്‌ എന്നിവർ പ്രസംഗിച്ചു .വനിത വിഭാഗം പ്രസിഡന്റ്‌ ലക്ഷ്മിയുടെ നേത്രുത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. റീജിനൽ കമ്മിറ്റിയിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ട ഏൽദോ പീറ്റർ , അൻഡ്രൂസ്‌ ജേക്കബ്ബ്‌ ,മാത്യൂ മുണ്ടക്കൽ,റോയി മാത്യൂ എന്നിവരേയും യോഗത്തിൽ അനുമോദിച്ചു . ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി സ്വാഗതവും ട്രഷറർ ബാബു ചാക്കോ കൃതജ്ഞതയും പറഞ്ഞു.
ആഗസ്റ്റ്‌ 24,25,26 തീയതികളിൽ ന്യൂ ജേഴ്സിയിൽ നടക്കുന്ന ദൈവാർഷിക ഗ്ലോബ്ബൽ
കോൺഫ്രൻസിൽ പ്രോവിൻസിൽ നിന്നും മുപ്പത്‌ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ്‌ എസ്‌ കെ ചെറിയാൻ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here