getPhoto.php
ഷിക്കാഗോ: കേരളത്തിലെ കൊയ്ത്തുത്സവത്തിന്റെ ഓര്‍മ്മകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഷിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കൊണ്ടാടി. കേരളത്തില്‍ നിന്നും എത്തിച്ച വിവിധ തുണിത്തരങ്ങളുടെ വിപണനം, നാടന്‍ ഭക്ഷണങ്ങളുടെ വിവിധ സ്റ്റാളുകള്‍, സന്ധ്യയെ നിറച്ചാര്‍ത്തണിയിച്ചുകൊണ്ട് നടന്ന വിവിധ കലാപരിപാടികള്‍, വിവിധതരം പച്ചക്കറികളുടെയും, ഫലങ്ങളുടെയും ലേലം തുടങ്ങി തനി നാടന്‍ രീതിയില്‍ നടത്തപ്പെട്ട ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഏവരിലും ആഹ്ലാദം ഉളവാക്കി. കുഞ്ഞുങ്ങള്‍ മുതല്‍ വിവിധ പ്രായത്തിലുള്ളവര്‍ ഉത്സവത്തിന്റെ ഭാഗമായപ്പോള്‍ തീര്‍ത്തും അന്തരീക്ഷം കേരളത്തിലെ ഏതോ ഗ്രാമത്തില്‍ കൊണ്ടാടുന്ന കൊയ്ത്തുത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചു.
ആഗസ്റ്റ് 22 ശനിയാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ച വിപണമേളയുടെ ഉത്ഘാടനത്തോടെ ഫാര്‍വെസ്റ്റ് ഫെസ്റ്റിവലിന് ആരംഭം ആയി. ആദ്യ വിപണനം ഷിക്കാഗോ മാര്‍ത്തോമ്മ ഇടവക വികാരി റവ. എബ്രഹാം സ്‌കറിയായില്‍ നിന്നും മറിയാമ്മ പിള്ള, സാറാ ജോര്‍ജ്ജ് എന്നിവര്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ.ശാലോമോന്‍ കെ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. യുവജനസഖ്യം, ഇടവക കമ്മറ്റി അംഗങ്ങള്‍, റവ.സോനു വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വര്‍ണ്ണ വൈവിധ്യങ്ങള്‍ ചൊരിഞ്ഞ് വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി. രാവോളം നീണ്ടുനിന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ ധാരാളം പേര്‍ പങ്കെടുത്തു. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ ഭവന രഹിതര്‍ക്ക് സുന്ദരമായ ഭവനം നിര്‍മ്മിച്ചു നല്‍കാന്‍ ഉപയോഗിക്കുന്നു. റവ.ബൈജു മാര്‍ക്കോസ്, റവ.ഫാ.ബാബു മഠത്തിപറമ്പില്‍ എന്നിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. യുവജന സഖ്യം സെക്രട്ടറി പ്രമി തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഫാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കണ്‍വീനര്‍ ഷിജി അലക്‌സ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ജോമി റോഷന്‍, ലിന്‍സി മാത്യു എന്നിവര്‍ പരിപാടികളുടെ അവതാരകര്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here