വാഷിംഗ്ടൺ: ഉയ്ഘർ മുസ്ലിം വിഭാഗങ്ങളെ അടിച്ചമർത്തുന്ന ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ചൈനയിലെ ന്യൂനപക്ഷമായ മുസ്ലിം സമുദായ അടിച്ചമർത്തുന്നതിനെതിരെ മുൻപ് യു.എസ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയിരുന്നു. ഉയ്ഘർ വിഭാഗക്കാരെ അടിച്ചമർത്തുന്നതിന് ട്രംപും കൂട്ടുനിന്നെന്ന് ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എഴുതിയ ബുക്കിൽ ആരോപിച്ചിരുന്നു.ചൈനയിലെ ഷിൻജിയാംഗ് മേഖലയിൽ ഒരു ദശലക്ഷത്തിലധികം മുസ്ലിങ്ങളെയാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്.

മുസ്ലിങ്ങളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച് നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു.എന്നാൽ, ഇതൊന്നും ചൈന അംഗീകരിക്കുന്നില്ല, അവർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയാണെന്നാണ് അവർ പറയുന്നതെന്നും യു.എസ് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു. ബില്ലിൽ ഒപ്പുവച്ചതിന് വേൾഡ് ഉയ്ഘർ കോണഗ്രസ് ട്രംപിന് നന്ദിയറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here