ന്യൂയോര്‍ക്ക്: അമേരിക്കയിൽ​ കോവിഡ് -19 പരിശോധനകൾ കുറക്കാൻ നിർദേശിച്ച്​ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ്. അധികം പരിശോധനകള്‍ നടത്തുന്നത്​ കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതിന് കാരണമാകുമെന്ന്​ കാട്ടിയാണ്​ ട്രംപ്​ കോവിഡ് പരിശോധന മന്ദഗതിയിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥരോട്​ ആവശ്യപ്പെടുന്നത്. ചൈനയിലും ഇന്ത്യയിലും അധികം കോവിഡ്​ പരിശോധനകൾ നടത്താത്തതിനാലാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെടാത്തതെന്ന്​ ട്രംപ്​ നേരത്തെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​ത രാജ്യവും ഏറ്റവും വലിയ മരണസംഖ്യയുള്ള രാജ്യവും അമേരിക്കയാണ്​. ഇതുവരെ 25 മില്യൺ കോവിഡ്​ ടെസ്റ്റുകളാണ്​ അവർ നടത്തിയത്​. 23 ലക്ഷം ആളുകൾക്ക്​ രോഗം സ്ഥിരീകരിച്ചപ്പോൾ 1.22 ലക്ഷം ആളുകൾക്ക്​ വൈറസ്​ കാരണം ജീവൻ നഷ്​ടമായി.

‘ഇതാണ്​ മോശം കാര്യം. നിങ്ങൾ പരിധിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തു​േമ്പാൾ​ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നു​. അതോടെ നിരവധിയാളുകൾ രോഗികളാവുകയാണ്. അതുകൊണ്ട്​ ഞാൻ എ​​െൻറ ആളുകളോട്​ പരിശോധനകൾ കുറക്കണം എന്ന് നിർദേശിച്ചു. അവർ നിരന്തരം ടെസ്റ്റുകൾ നടത്തിക്കൊണ്ടേയിരിക്കുന്നു. -ട്രംപ് തടിച്ചുകൂടിയ ജനങ്ങളോട്​ പറഞ്ഞു. ഇത്​ ഗൗരവത്തിൽ പറഞ്ഞതാണോ എന്ന കാര്യം വ്യക്​തമല്ല. ട്രംപി​​െൻറ പ്രസ്​താവന കേട്ട്​ ആളുകൾ ആരവം മുഴക്കുകയും ചെയ്​തിരുന്നു.

രാജ്യത്ത് കോവിഡ്​ ആദ്യമായി റിപ്പോർട്ട്​ ചെയ്​തതു മുതൽ മാര്‍ച്ചില്‍ സമൂഹ വ്യാപനത്തിലേക്ക്​ കടക്കുന്നത്​ വരെ ട്രംപ്​ പലസമയങ്ങളിലായി വിവാദ പ്രസ്​താവനകളുമായി രംഗത്തുണ്ടായിരുന്നു. മാർച്ചിൽ നടന്ന ആദ്യത്തെ റാലിയിൽ പരിശോധന ഒരു ഇരട്ടത്തലയുള്ള വാളാണെന്നാണ് ട്രംപ് പറഞ്ഞത്. പല സംസ്ഥാനങ്ങളിലും പരിശോധനയിലൂടെ കോവിഡ് -19 ഗണ്യമായി വർധിച്ചു എന്ന വ്യാജ വിവരങ്ങളുമായും എത്തുകയുണ്ടായി. എന്നാൽ രാജ്യത്തെ കോവിഡ്​ മരണങ്ങളെ കുറിച്ചും സാമ്പത്തിക സ്ഥിതിയെ കുറിച്ചും ട്രംപ് മൗനം തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here