വാഷിങ്ടൺ: ലോകത്താകമാനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിൽ ലോകത്ത് 1,83,000 പേരാണ് കോവിഡ് രോഗികളാകുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഒരു ദിവസത്തെ റോക്കോർഡ് വർധനയാണിത്.

ബ്രസീലിൽ ഒറ്റ ദിവസം 54,771 പേർക്ക് രോഗം ബാധിച്ചു. അമേരിക്കയിൽ 36,617 പേർ രോഗികളായെന്നാണ് കണക്ക്. ഇന്ത്യയിൽ 15,400 പേർക്കും രോഗം ബാധിച്ചു. ഇതോടെ യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം 2,356,657 ആയി. ബ്രസീലിൽ 1,086,990 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ഇതോടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 9,050,891 ആയി. 4,841,935 പേർ രോഗ മുക്തരായപ്പോൾ 470,795 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here