ന്യൂഡൽഹി: രാജ്യത്തി​​െൻറ സംസ്​കാരവും പാരമ്പര്യവും മനസ്സിലാക്കാനും രാഷ്​ട്രീയ വിവരമില്ലായ്​മ പരിഹരിക്കാനുമായി രാഹുൽ ഗാന്ധിയെ രാഷ്​ട്രീയ ​േപ്ലസ്​കൂള​ിലേക്ക്​ പറഞ്ഞയക്കാൻ കോൺഗ്രസ്​ സന്നദ്ധമാവണമെന്ന്​ കേന്ദ്ര മന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സറണ്ടർ മോദി’യെന്ന്​ പരിഹസിച്ച്​ രാഹുൽ ഗാന്ധി കഴിഞ്ഞിവസം പരാമർശം നടത്തിയിരുന്നു. അതിർത്തിയിലെ സംഘർഷത്തിൽ മോദി പൂർണമായും ചൈനക്ക്​ കീഴടങ്ങിയെന്ന്​ സൂചിപ്പിച്ചാണ്​ രാഹുൽ ഗാന്ധി ‘സറണ്ടർ മോദി’യെന്ന്​ പ്രയോഗം നടത്തിയത്​. ഇതിനെതിരെയാണ്​ കേന്ദ്ര മന്ത്രി നഖ്​വി തിങ്കളാഴ്​ച രാവിലെ ആഞ്ഞടിച്ചത്​.

‘50 വയസ്സുകാരനായ പപ്പുവിനെ കുടുംബം പൊളിറ്റിക്കൽ ​േപ്ലസ്​കൂളിലേക്ക്​ പറഞ്ഞയക്കണം. അല്ലാത്തപക്ഷം അദ്ദേഹം നാടുവാഴികളുടെ രീതിയും അസഭ്യമായ ഭാഷയും നിർത്തുകയില്ല. അദ്ദേഹത്തിന്​ രാജ്യത്തി​​െൻറ സംസ്​കാരവും പാരമ്പര്യവും മനസ്സിലായിട്ടില്ല. രാഷ്​ട്രീയ വക്രത സൃഷ്​ടിക്കുന്നതിനുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളിൽ വിശ്വസിക്കുകയാണ്​. രാജ്യത്തി​​െൻറ സുരക്ഷ, സാമ്പത്തികനില, നേതൃത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം അദ്ദേഹം അനാവശ്യമായി ചോദ്യങ്ങൾ ഉന്നയിക്കുകയാണ്​.

അത്തരം വാക്കുകൾ അവഗണിക്കപ്പെട്ട ഒരാളിൽനിന്ന്​ മാത്രമാണ്​ വരിക. നിങ്ങൾ എല്ലാദിവസവും പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ടിരുന്നോളൂ. അദ്ദേഹത്തിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചോളൂ. പക്ഷെ, രാഹുലി​​െൻറ പരാമർശങ്ങൾ ഇതുവരെ രാജ്യത്തി​​െൻറ ചരിത്രത്തിലോ രാഷ്​ട്രീയ​ത്തിലോ കാണാത്തതാണ്​. അദ്ദേഹത്തെ രാഷ്​ട്രീയപരമായി തിരുത്താനുള്ള സമയം അതിക്രമിച്ചിട്ടുണ്ട്’​ -നഖ്​വി പറഞ്ഞു.

​ചൈനയുമായുള്ള വിഷയത്തിൽ കോൺഗ്രസ്​ തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്​. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളിൽ സുരക്ഷിതമാണെന്നും കേ​ന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ചൈനയെ പ്രീതിപ്പെടുത്തുന്നതാണ് ഇന്ത്യയുടെ നയമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള, ജപ്പാൻ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം ട്വീറ്റ് ചെയ്താണ് രാഹുൽ ‘സറണ്ടർ മോദി’യെയെന്ന പ്രയോഗം നടത്തിയത്.

നേരത്തെ ഗൽവാൻ ഏറ്റുമുട്ടലിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യൻ പോസ്റ്റുകൾ കീഴടക്കിയിട്ടില്ലെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. സേനയുടെയും പ്രതിരോധ വകുപ്പി​​െൻറയും നിലപാടിന് വിരുദ്ധമാണിതെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനക്ക്​ അടിയറവ് വെച്ചെന്നും ചൈന കൈയേറിയിട്ടില്ലെങ്കില്‍ 20 സൈനികർ കൊല്ലപ്പെട്ടത് എങ്ങിനെയെന്നും രാഹുൽ ചോദിച്ചു.

രാഹുലി​​െൻറ വിമർശനം പ്രതിപക്ഷ നേതാക്കൾ ഏറ്റെടുത്തതോടെ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. മോദിയുടെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്തുവെന്നാണ്​ കേന്ദ്രം വിശദീകരണ കുറിപ്പിൽ പറഞ്ഞത്​.

LEAVE A REPLY

Please enter your comment!
Please enter your name here