കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികന്‍റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെന്‍റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് പ്രാർഥനക്ക് കാണാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹത്തെ അന്വേഷിക്കാൻ ആരംഭിച്ചത്. മൊബൈൽ ഫോൺ സൈലന്‍റ് മോഡിലാക്കി മുറിയുടെ വാതിൽ ചാരിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. പള്ളിയിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്തിട്ടുണ്ട്. വിദേശത്തായിരുന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ചങ്ങനാശേരി അതിരൂപതയിലെ വൈദികരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here