വാഷിങ്​ടൺ: ഹോങ്കോങ്ങി​​െൻറ സ്വാതന്ത്ര്യം ഇല്ലാതാകുന്ന ദേശീയ സുരക്ഷാ നിയമം പാസാക്കാനുള്ള ചൈനയുടെ നീക്കവമായി ബന്ധപ്പെട്ട്​ ചൈനീസ്​ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിസ വിലക്കേർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഹോങ്കോങ്​ സുരക്ഷാ നിയമം കൊണ്ടുവരുന്നതിൽ ഉത്തരവാദിത്തമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കാണ് ഉപരോധം ഏർപ്പെടുത്തുകയെന്നാണ്​ റിപ്പോർട്ട്​.

ഹോങ്കോങ്​ ജനതയുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. ഇതിന് ഉത്തരവാദികളായ എല്ലാവർക്കും അമേരിക്ക വിലക്കേർപ്പെടുത്തും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാരായിട്ടുള്ള നിലവിലുള്ളവര്‍ക്കും മുന്നേ ചുമതലയുള്ളവര്‍ക്കും വിസ നിയന്ത്രണം ബാധകമാണെന്നും യു.എസ്​ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. പ്രസിഡൻറ്​ ട്രംപി​​െൻറ നിർദേശത്തെ തുടർന്നാണ്​ നടപടി.

അടുത്തയാഴ്​ച ചേരുന്ന ചൈനീസ് പാർലമ​െൻറ്​ സമ്മേളനത്തിൽ ഹോങ്കോങ്​ ദേശീയ സുരക്ഷാ നിയമം പ്രാബല്യത്തിലാക്കുമെന്നാണ് സൂചന. അതേസമയം, അമേരിക്കയുടെ നടപടി തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്​. ട്രംപി​​െൻറ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നതിനിടെയാണ് ചൈനക്കെതിരായ നടപടികൾ ശക്തമാക്കുന്നത്. കൊവിഡ് വ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കയിൽ ചൈനക്കെതിരായ വികാരം ശക്തമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here