വാഷിംങ്ടണ്‍: ചൈനയോടുള്ള ദ്വേഷ്യം കൂടിക്കൂടി വരികയാണന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന് നേരത്തേയും ട്രംപ് ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നില്ലെന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ചൈനക്കെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

“അമേരിക്കയില്‍ ഉള്‍പ്പെടെ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോള്‍, എനിക്ക് ചൈനയോട് കൂടുതല്‍ കൂടുതല്‍ ദ്വേഷ്യം തോന്നുകയാണ്. വആളുകള്‍ക്ക് അത് കാണാന്‍ കഴിയും” ട്രംപ് ട്വീറ്റ് ചെയ്തു.

കൊവിഡ് വിഷയത്തില്‍ അമേരിക്ക ചൈനക്കെതിരെയും ചൈന അമേരിക്കക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ചൈനയുടെ സൃഷ്ടിയാണ് കൊവിഡ് വൈറസെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക അത് അവഗണിക്കുകയായിരുന്നു എന്നാണ് ചൈനയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here