arizonaഫിനിക്സ്: വി ശുദ്ധ മാർത്തോമ്മശ്ലീഹായുടെ നാമത്തിൽ അരിസോണയിൽ സ്ഥാപിതമായ സെന്റ് തോമസ്സ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ സെപ്റ്റംബർ 18, 19 തീയതികളിൽ ഭക്തിനിർഭരമായ രീതിയിൽ നടത്തപ്പെടുന്നു. വിശുദ്ധ കുർബാനക്കും കൂദാശകർമങ്ങൾക്കും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാർ യൂസേബിയോസ് മുഖ്യകാർമികത്വം വഹിക്കും.

സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ദേവാലയത്തിന്റെ കവാടത്തിൽ നിന്ന് മുത്തുകുടകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പോലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനയിക്കുന്നതോടുകൂടിയാണ്  കൂദാശകർമങ്ങൾക്ക് തുടക്കമാകുക. തുടർന്നു സന്ധ്യാ നമസ്ക്കാരവും, കുദാശയുടെ ഒന്നാം ഭാഗവും  നടക്കും.

സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ കൂദാശയുടെ രണ്ടാം ഭാഗം പൂർത്തീകരിച്ചശേഷം വിശുദ്ധ കുർബാന തുടർന്ന് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും അതിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ. സ്ലോമോ ജോർജ് (വികാരി) – 480 643 9770,

ഷാജൻ എബ്രഹാം (ട്രെസ്റ്റി) – 480-664-8341,

ബിനു തങ്കച്ചൻ (സെക്രട്ടറി) – 480-452-6215,

ഷിബു തോമസ്സ് ( കണ്‍വീനർ) – 512-789-3452, ജോണ്‍ തോമസ്സ് (കണ്‍വീനർ) – 480-246-0978.

വാർത്ത∙ മനു നായർ

LEAVE A REPLY

Please enter your comment!
Please enter your name here