PJKurianന്യൂയോര്‍ക്ക്‌: രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റിന്റേയും, ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റേയും ആഭിമുഖ്യത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കി .

സെപ്‌റ്റംബര്‍ എട്ടിന്‌ രാവിലെ 9 മണിക്ക്‌ ക്യൂന്‍സിലെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റില്‍ (248/08 യൂണിയന്‍ ടേണ്‍ പൈക്‌) നടന്ന സ്വീകരണത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുത്തു.

കേരളാ ചാപ്‌റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, ട്രഷറര്‍ സജി ഏബ്രഹാം, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ഡോ. വര്‍ഗീസ്‌ ഏബ്രഹാം, സെക്രട്ടറി വര്‍ഗീസ്‌ ജോസഫ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ചാക്കോ കോയിക്കലേത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി .

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കളത്തില്‍ വര്‍ഗീസ്‌ (516 984 6591), സജി ഏബ്രഹാം (917 617 3959), ജോയി ഇട്ടന്‍ (914 564 1702).

LEAVE A REPLY

Please enter your comment!
Please enter your name here