വാഷിങ്​ടൺ: ഹൂസ്​റ്റണിലെ ചൈനീസ്​ കോൺസുലേറ്റ്​ അടച്ചുപൂട്ടാൻ ഉത്തരവിട്ട്​ യു.എസ്​. 72 മണിക്കൂറിനകം കോൺസുലേറ്റി​​െൻറ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ്​ യു.എസി​​െൻറ ഉത്തരവ്​. ചൈനീസ്​ വിദേശകാര്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

ജൂലൈ 21ന്​ കോൺസുലേറ്റ്​ അടക്കാനുള്ള ഉത്തരവ്​ ലഭിച്ചെന്ന്​ ചൈന അറിയിച്ചു. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ തക്കതായ തിരിച്ചടി നൽകുമെന്നും ചൈന മുന്നറിയിപ്പ്​ നൽകി. നീതികരിക്കാനാവാത്ത യു.എസി​​െൻറ നടപടിയെ അപലപിക്കുന്നു. ഇത്​ യു.എസ്​-ചൈന ബന്ധത്തെ മോശമാക്കും. യു.എസ്​ ഉടൻ തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ അവർക്ക്​ തക്കതായ തിരിച്ചടി നൽകുമെന്ന്​ ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ വാങ്​ ബെൻബിൻ പറഞ്ഞു.

അ​മേരിക്കയുടെ ബൗദ്ധിക സ്വത്ത്​ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനുമാണ്​ തീരുമാനമെന്നാണ്യു.എസി​​െൻറ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here